കടല്‍ തേടിയൊഴുകുന്ന പുഴയോ
കരതേടിയണയുന്ന തിരയോ
ഏതാണ് സത്യമെന്നറിയാതെ ഞാനിന്നും
ഒരുവഴി തേടിനടപ്പൂ എന്നും
പെരുവഴിതേടി നടപ്പൂ
ചിരിച്ചോടിയെത്തുന്ന പുഴയേ തേങ്ങി
ക്കരഞ്ഞുകൊണ്ടെന്തേ പുണര്‍ന്നൂ?
ആഴിതന്നടിത്തട്ടില് ഊറിയ കണ്ണീരിന്
ഉപ്പുരസം പുഴ നുകര്‍ന്നില്ലേ?
നുകര്‍ന്നില്ലേ നുകര്‍ന്നില്ലേ?
കുതിച്ചോടിക്കയറുന്ന തിരകള്‍ പൊട്ടി
ച്ചിരിച്ചുകൊണ്ടെന്തേ ഇറങ്ങി?
തോല്‍വി തന് വേദന മായ്ക്കാനോ
കരയേ തോല്‍പ്പിച്ചു തളര്‍ന്നിട്ടോ?
തളര്‍ന്നിട്ടോ തളര്‍ന്നിട്ടോ?