pulmadayanelum poomedayanelum
പുലമാടമാണേലും പൂമേടയാണേലും
പൊന്നോടു മേയണ പൂനിലാവേ
നിന്നോടു ഞാനൊന്നു ചോദിച്ചോട്ടെ
കാട്ടിക്കൊതിപ്പിക്കും പൊന്നിന്റെ മൂക്കുത്തി
കല്യാണനാളില്‍ കടം തരാമോ?
ഏനു കല്യാണനാളില്‍ കടംതരാമോ?
മാസത്തില്പത്തുനാള് മാനത്തെച്ചെളിയില്
മാണിക്യം വിതറണ കറുത്തവാവേ
വേലയ്ക്കു പോകുമ്പം മാലയ്ക്കു കെട്ടുവാന്‍
നാലഞ്ചു കല്ലു കടം തരാമോ?
മൂവന്തിപ്പെണ്ണിന്നു മൂറുക്കിച്ചുവപ്പിക്കാന്
താംബാളം നീട്ടണ വെളുത്തവാവേ
താഴത്തെ മാരനു തിന്നാന്‍ കൊടുക്കുവാന്‍
താമരവെറ്റ കടം തരാമോ? ഒരു
താമരവെറ്റ കടം തരാമോ?