Title (Indic)മയിലാടും മല മാമല WorkMudiyanaya Puthran Year1961 LanguageMalayalam Credits Role Artist Music MS Baburaj Performer Santha P Nair Writer P Bhaskaran LyricsMalayalammayiladum mala mamala poomala മയിലാടും മല മാമല പൂമല മലയിലിരിക്കണ മണ്ണാത്തി! മണ്ണാത്തിക്കിളി മണ്ണാത്തിക്കിളി നിന്നോടക്കുഴലെവിടെപ്പോയ് നിന് പൊന്നോടക്കുഴലെവിടെപ്പോയ് മകരം വന്നതറിഞ്ഞീലേ? മാവുപൂത്തതറിഞ്ഞീലേ? ആരിയന്‍ കൊയ്യാനാണും പെണ്ണും അരിവാള്‍ ചേര്ത്തതറിഞ്ഞീലേ? അല്ലിത്താമര തലയും പൊക്കി അങ്ങനെയിങ്ങനെയൊളിനോട്ടം ചെല്ലക്കാറ്റില്‍ ചോടുകള്‍ വെയ്ക്കണ മുല്ലക്കാടിനും മുടിയാട്ടം കോട്ടാറന്‍ കോടിയുടുത്തൊരു കാട്ടാറിനു സന്തോഷം കല്ലേം മാലേം ഞാത്തിയിരിക്കണ കദളിപ്പൂവിനു കല്യാണം Englishmayiladum mala mamala poomala mayilāḍuṁ mala māmala pūmala malayilirikkaṇa maṇṇātti! maṇṇāttikkiḽi maṇṇāttikkiḽi ninnoḍakkuḻalĕviḍĕppoy nin pŏnnoḍakkuḻalĕviḍĕppoy magaraṁ vannadaṟiññīle? māvubūttadaṟiññīle? āriyan kŏyyānāṇuṁ pĕṇṇuṁ arivāḽ serttadaṟiññīle? allittāmara talayuṁ pŏkki aṅṅanĕyiṅṅanĕyŏḽinoṭṭaṁ sĕllakkāṭril soḍugaḽ vĕykkaṇa mullakkāḍinuṁ muḍiyāṭṭaṁ koṭṭāṟan koḍiyuḍuttŏru kāṭṭāṟinu sandoṣaṁ kalleṁ māleṁ ñāttiyirikkaṇa kadaḽippūvinu kalyāṇaṁ