Title (Indic)നാഴികമണിയുടെ WorkKalithozhi Year1971 LanguageMalayalam Credits Role Artist Music G Devarajan Performer P Susheela Writer Vayalar Ramavarma LyricsMalayalamനാഴികമണിയുടെ സൂചികളേ കാലമാം യാത്രക്കാരന്റെ കൂടെനടക്കും തോഴികളേ പേടിയാകുന്നൂ നിങ്ങളെ പേടിയാകുന്നൂ (നാഴികമണി) നിങ്ങള്‍ പിന്നിട്ട വീഥികളില്‍ എത്ര നിശ്ശബ്ദനിമിഷങ്ങള്‍ മരിച്ചു വീണു വിടരും മുന്‍പെത്ര മധുരപ്രതീക്ഷകള്‍ വനഭൂമികളില്‍ കൊഴിഞ്ഞു വീണു - വാടിക്കൊഴിഞ്ഞുവീണു (നാഴികമണി) നിങ്ങള്‍ പിന്നിട്ട വീഥികളില്‍ എത്ര നിസ്സ്വാര്‍ത്ഥ ഹൃദയങ്ങള്‍ തകര്‍ന്നു പോയീ കടല്കാണാതെത്ര പ്രണയപ്രവാഹങ്ങള് മരുഭൂമികളില്‍ വരണ്ടുപോയി വറ്റി വരണ്ടുപോയി (നാഴികമണി) Englishnāḻigamaṇiyuḍĕ sūsigaḽe kālamāṁ yātrakkāranṟĕ kūḍĕnaḍakkuṁ toḻigaḽe peḍiyāgunnū niṅṅaḽĕ peḍiyāgunnū (nāḻigamaṇi) niṅṅaḽ pinniṭṭa vīthigaḽil ĕtra niśśabdanimiṣaṅṅaḽ mariccu vīṇu viḍaruṁ munpĕtra madhurapradīkṣagaḽ vanabhūmigaḽil kŏḻiññu vīṇu - vāḍikkŏḻiññuvīṇu (nāḻigamaṇi) niṅṅaḽ pinniṭṭa vīthigaḽil ĕtra nissvārttha hṛdayaṅṅaḽ tagarnnu poyī kaḍalgāṇādĕtra praṇayapravāhaṅṅaḽ marubhūmigaḽil varaṇḍuboyi vaṭri varaṇḍuboyi (nāḻigamaṇi)