Title (Indic)അതിഥികളേ WorkKalithozhi Year1971 LanguageMalayalam Credits Role Artist Music G Devarajan Performer P Susheela Writer Vayalar Ramavarma LyricsMalayalamഅതിഥികളേ അതിഥികളേ പുതിയൊരു മാനവധര്മ്മത്തിന് പ്രതിനിധികളേ അഭിവാദ്യങ്ങള്‍ നിങ്ങള്‍ക്കഭിവാദ്യങ്ങള്‍ കിഴക്കെ മാനം ചുവന്നു ഉഷസ്സിന് കൊടികളുയര്‍ന്നു പുതിയ യുഗത്തില്‍ പ്രിയശില്പ്പികളേ എതിരേല്ക്കാനായ് വന്നു ഞങ്ങള്‍ എതിരേല്ക്കാനായ് വന്നു മനുഷ്യാ നീ മണ്ണല്ലാ മരിച്ച വിധിയുടെ അടിമയല്ലാ വെളിച്ചം വാതില്‍ തുറന്നു വസന്തം പൂത്തു വിടര്‍ന്നു മരണം കേറാത്ത മരുത്വാമലയില്‍ അമൃതം കൊണ്ടുവരുന്നു ഞങ്ങള്‍ അമൃതം കൊണ്ടുവരുന്നു മനുഷ്യാ നീ മണ്ണല്ലാ മരിച്ച വിധിയുടെ അടിമയല്ലാ Englishadithigaḽe adithigaḽe pudiyŏru mānavadharmmattin pradinidhigaḽe abhivādyaṅṅaḽ niṅṅaḽkkabhivādyaṅṅaḽ kiḻakkĕ mānaṁ suvannu uṣassin kŏḍigaḽuyarnnu pudiya yugattil priyaśilppigaḽe ĕdirelkkānāy vannu ñaṅṅaḽ ĕdirelkkānāy vannu manuṣyā nī maṇṇallā maricca vidhiyuḍĕ aḍimayallā vĕḽiccaṁ vādil tuṟannu vasandaṁ pūttu viḍarnnu maraṇaṁ keṟātta marutvāmalayil amṛtaṁ kŏṇḍuvarunnu ñaṅṅaḽ amṛtaṁ kŏṇḍuvarunnu manuṣyā nī maṇṇallā maricca vidhiyuḍĕ aḍimayallā