അഷ്ടമിപ്പൂത്തിങ്കളേ...
അഷ്ടമിപ്പൂത്തിങ്കളേ എന്‍
അനുരാഗ മലര്‍ത്തിങ്കളേ എന്‍
അഷ്ടമിപ്പൂത്തിങ്കളേ എന്‍
അനുരാഗ മലര്‍ത്തിങ്കളേ എന്‍
അഷ്ടമിപ്പൂത്തിങ്കളേ
നടയില്‍ നിന് നടയില്‍(2)
നടന കേളി തന് തിരനോട്ടം
ആ,,ആ,,(നടയില്‍)
ഉടലില്‍ പൂവുടലില്‍
ഉദ്യാനലക്ഷ്മി തന് വിളയാട്ടം
(അഷ്ടമിപ്പൂത്തിങ്കളേ)
നിന് പദതളിരിന് താളലയങ്ങളില്‍
നിറപൌര്ണ്ണമിയുടെ കളിയാട്ടം
നിന് മിഴിയിതളില്‍ രാഗ മനോഹര
നീലിമ കൊണ്ടൊരു മയിലാട്ടം
നിന് അധരങ്ങളിലുതിരും പുഞ്ചിരി
നീളേ വിരിക്കും കതിരോട്ടം
നിന് കവിളിണയില്‍ സ്വര്‍ഗ സുധാരസ
നിര്‍വൃതിയടയും നീരോട്ടം
കുറുമിഴിയെങ്കില് പൂന്തോട്ടം
കുറുനിരയെങ്കില് നിഴലാട്ടം
വസന്തം ചിരിക്കും അരങ്ങിതില്‍ തുളുമ്പുമീ
സംഗീതം ശ്രുതിമധുരം താളം ലയമധുരം
നീ അതി മധുരം
(അഷ്ടമിപ്പൂത്തിങ്കളേ)