തേന്‍കിണ്ണം പൂങ്കിണ്ണം
താഴേക്കാട്ടിലെ താമരക്കുളമൊരു
തേന്‍കിണ്ണം പൂങ്കിണ്ണം
താഴേക്കാട്ടിലെ താമരക്കുളമൊരു
തേന്‍കിണ്ണം പൂങ്കിണ്ണം (തേന്‍ കിണ്ണം)
പൂവുകളില്‍ ദേവതമാര്‍
ഇവിടെ ജനിക്കുന്നു
താഴ്വരയില് പൊന്‍ തിങ്കള്‍
തേച്ചുകുളിക്കുന്നു (തേന്‍കിണ്ണം)
കുളിരിന്മേല് കുളിര്കോരും കാട്ടില്‍ - ഈ
കുരുവികളും ഉറങ്ങാത്ത കാട്ടില്‍
വില്ലും ശരവുമായ് മന്മഥനൊളിക്കും
മല്ലിയംകുന്നുകളില്
പടരാം പടരാം
പടരുന്ന പടരുന്ന പഞ്ചേന്ദ്രിയങ്ങളില്‍
പ്രണയപ്രസാദങ്ങളണിയാം
അണിയാം അണിയാം
പാലപ്പൂ മണമൊഴും കാട്ടില്‍ ഈ
പാമ്പുകളും ഇണചേരും കാട്ടില്‍
പുഷ്പിണിമാസം കാമുകര്ക്കേകിയ
പച്ചിലമാളികയില്
വിടരാം വിടരാം
വിടരുന്ന വിടരുന്ന രോമാഞ്ചങ്ങളില്‍
വിരലടയാളങ്ങളണിയാം
അണിയാം അണിയാം (തേന്‍കിണ്ണം)