You are here

Pogaam namukku

Title (Indic)
പോകാം നമുക്കു
Work
Year
Language
Credits
Role Artist
Music MS Viswanathan
Performer S Janaki
Writer Vayalar Ramavarma

Lyrics

Malayalam

ഉം.....ആഹാ....ആ....
പോകാം.... പോകാം
പോകാം നമുക്കു പോകാം
പോകാം നമുക്കു പോകാം
ഏകാന്തതയുടെ ഗോമേദകമണി ഗോപുരം
തേടിപ്പോകാം അവിടെ
പഞ്ചേന്ദ്രിയങ്ങള്‍ തുന്നിത്തന്നൊരീ
പഴയചിറ്റാടകള്‍ മാറാം

വാസരസ്വപ്നങ്ങള്‍ വാടകയ്ക്കെടുത്തൊരു
വഴിയമ്പലമീ ഭൂമി ഇവിടെ
ജനനമരണങ്ങള്‍ക്കിടയില്‍ വിടരും
ക്ഷണികവികാരമാണനുരാഗം
വലിച്ചെറിയൂ... വലിച്ചെറിയൂ..
മാംസച്ചുമടിതു വലിച്ചെറിയൂ....

കാലമാം രാക്ഷസന്‍ ശൂലത്തിലുയര്‍ത്തിയ
കലമാന്‍പേടയീ ഭൂമി ഇവിടെ
ഉദയാസ്തമയങ്ങള്‍ക്കിടയില്‍ തകരും
കദനപുരാണമാണനുരാഗം
വലിച്ചെറിയൂ... വലിച്ചെറിയൂ..
മാംസച്ചുമടിതു വലിച്ചെറിയൂ....
വലിച്ചെറിയൂ...

English

uṁ.....āhā....ā....
pogāṁ.... pogāṁ
pogāṁ namukku pogāṁ
pogāṁ namukku pogāṁ
egāndadayuḍĕ gomedagamaṇi goburaṁ
teḍippogāṁ aviḍĕ
pañjendriyaṅṅaḽ tunnittannŏrī
paḻayasiṭrāḍagaḽ māṟāṁ

vāsarasvapnaṅṅaḽ vāḍagaykkĕḍuttŏru
vaḻiyambalamī bhūmi iviḍĕ
jananamaraṇaṅṅaḽkkiḍayil viḍaruṁ
kṣaṇigavigāramāṇanurāgaṁ
valiccĕṟiyū... valiccĕṟiyū..
māṁsaccumaḍidu valiccĕṟiyū....

kālamāṁ rākṣasan śūlattiluyarttiya
kalamānpeḍayī bhūmi iviḍĕ
udayāstamayaṅṅaḽkkiḍayil tagaruṁ
kadanaburāṇamāṇanurāgaṁ
valiccĕṟiyū... valiccĕṟiyū..
māṁsaccumaḍidu valiccĕṟiyū....
valiccĕṟiyū...

Lyrics search