രഘുപതി രാഘവ രാജാരാമന്‍ സീതാരാമന്
ഒരു മുനിശാപം ശിലയായ് മാറ്റിയൊരഹല്യയെ
ഈ അഹല്യയെ ഇനി ഒരു പുനര്ജന്മത്തില്
ഉണര്‍ത്തുമോ ഉണര്‍ത്തുമോ
ചന്ദനക്കലപ്പകൊണ്ടുഴുതിളക്കാത്തൊരു
കന്നിമണ്ണില്‍ ഈ തപോവന പര്‍ണ്ണകുടീരത്തില്‍
ഭര്‍തൃസമാഗമം സ്വപ്നം കണ്ടുണരും
ഭാമിനിയല്ലോ ഏകാന്ത യോഗിനിയല്ലോ ഞാന്‍
വരുമോ നാഥന് വരുമോ എന്റെ വക്ഷസ്സില്‍
കാല്വിരല്പ്പൂ പതിയുമോ
(രഘുപതി...)
എന്‍ പ്രേമ ഗൌതമന് ശാപമോക്ഷം
എനിക്കെന്നു നല്‍കും
ഈ തമസ്സില്നിന്നെന്നുയിര്ത്തെഴുന്നേല്ക്കും
ദര്‍ഭകള്‍ പൂവിടും വൈശാഖ സന്ധ്യകള്‍
ദാഹിക്കുന്നവള്‍ കാണുവാന്‍ മോഹിക്കുന്നവള്‍ ഞാന്‍
വരുമോ രാമന് വരുമോ എന്റെ വസന്തത്തിന്
യൌവനപ്പൂ വിടരുമോ
(രഘുപതി..)