നാളേ നീയൊരു താരം സിനിമാതാരം
നാണംകുണുങ്ങിപ്പെണ്ണേ നാടന്‍ പൈങ്കിളിപ്പെണ്ണേ
നാളെ നീയൊരു താരം
താരം താരം താരം
കുറ്റാലം കുളിരരുവിയില്‍ നീയൊരു
കുളിസീനഭിനയിക്കും ഹായ്
കുളിസീനഭിനയിക്കും
മാധുരിയുള്ളൊരു പാട്ടിനൊത്ത്
മാദകാധരം ചലിപ്പിക്കും
മരം ചുറ്റിയോടും... മയില്പോലാടും
മാറിലെക്കിതപ്പുകള് കാമറ ഒപ്പും പെണ്ണേ
കൊച്ചീക്കായലിലൂടെ നീയൊരു കൊതുമ്പുവള്ളം തുഴയും
നീലക്കൊതുമ്പുവള്ളം തുഴയും
പാര്ക്കില്ക്കൂടി കാറോടിച്ചൊരു
സൈക്കിളില്‍ മുട്ടിനിറുത്തും
വഴിയിലെ റോമിയോ തൊഴികൊണ്ടോടും
തൊഴികൊണ്ടോടും... ഹീറോയുമൊത്തുനീ
പാരീസില്പ്പോകും...
പാരീസില്പ്പോകും പെണ്ണേ