നീലക്കണ്ണാ നിന്നെക്കണ്ടു ഗുരുവായൂര്‍നടയില്‍
ഓടക്കുഴലിന് നാദം കേള്‍ക്കെ സ്നേഹക്കടലായ് ഞാന്‍
പലകോടിജന്മമായി നിന്നെത്തേടി അലയുന്നു
ഇന്നിതാ ഞാന്‍ ധന്യയായി
(നീലക്കണ്ണാ)
വാലിട്ടെഴുതിക്കൊണ്ടും സിന്ദൂരപ്പൊട്ടുതൊട്ടും
അമ്പാടിയിലെ രാധികയായ് ഞാന്‍ നിന്നു
നിന്നാത്മഗാനധാരയാടി ഇന്നെന്‍ അനുരാഗം
മധുരമായി... ധന്യയായ് ഞാന്‍...
ധന്യയായ് ഞാന്‍... ധന്യയായ് ഞാന്‍...
(നീലക്കണ്ണാ)
പൊന്നാരപ്പട്ടും ചുറ്റി കാലില്‍ ചിലങ്ക കെട്ടി
വൃന്ദാവനത്തില്‍ നിന് പദതാളം തേടി ഞാന്‍
യമുനാനദീതടങ്ങള് പൂത്തുലഞ്ഞു വനമാലീ
എന്റെ ജന്മം സുമംഗലമായ്...
(നീലക്കണ്ണാ)