ലില്ലി വിടരും പള്ളിമേട്ടില്‍
തുമ്പമലരേ വിരുന്നുവരുമോ
നാലകത്തെ പുള്ളിമാനേ
പള്ളിയറയില്‍ തുള്ളിവരൂ നീ
മനസ്സമ്മതം നിന് മൗനമല്ലേ
നിന്നുള്ളിലെന്‍ പറുദീസയല്ലേ
മാലാഖകളല്ലേ നിന് തോഴിമാര്
(ലില്ലി.........)
ഈ പുലരിപ്പെണ്കിടാവിനു മതമില്ലല്ലോ
ഓ ഓശാന പാടണ കിളിമകളേ
വിണ്ണിന് മാറില്‍ മതിലുകളില്ലല്ലോ
ശോശന്നപ്പൂവും തുളസിപ്പൂങ്കതിരും
പൊന്നൊലിവിലയും ഓണപ്പൂങ്കാറ്റും
ഉണരുന്ന കാലമായ് ഹോ.. ഓ...
(ലില്ലി.......)
മന്ത്രകോടിയണിഞ്ഞുവല്ലോ മണവാട്ടിപ്പെണ്ണ്
ഓ... മധുവിധുരാവിനു മനോജ്ഞമായ്
ദേവദൂതര്‍ പാടുകയാണല്ലോ...
പാനപാത്രങ്ങള്‍ നിറഞ്ഞു തൂവുകയായ്
നീലത്താഴ്വരയും മുന്തിരിവള്ളികളും
പൂക്കുന്ന വേളയായ് ഹാ ഹാ ഹാ
(ലില്ലി...........)