ഹേഹേ...ആഹാ....ആ...ആ...ഹാ... ഹാ... ഹാഹാ... ഹാഹാ...
പൂജയ്ക്കൊരുങ്ങി നില്ക്കും പൊന്നമ്പലമേട്
പൂത്താലമേന്തി നില്ക്കും പൊന്നാര്യങ്കാവ്
(പൂജയ്ക്കൊരുങ്ങി.....)
പൂവിളിപ്പാട്ടില്‍ പൂന്തെന്നല്ത്തേരില്
പൂക്കാലം വന്നു പൂക്കാലം...
(പൂവിളിപ്പാട്ടില്‍.....)
പൂജയ്ക്കൊരുങ്ങി നില്ക്കും പൊന്നമ്പലമേട്
പൂത്താലമേന്തി നില്ക്കും പൊന്നാര്യങ്കാവ്
പ്രദക്ഷിണം വയ്ക്കുന്ന പനീനീര്പ്പൂഞ്ചോല
മലയോരം ചാര്‍ത്തുന്ന മണിമുത്തുമാല
(പ്രദക്ഷിണം.....)
വളഞ്ഞുപുളഞ്ഞൊഴുകും മലയടിപ്പാത
മൌനങ്ങള്‍ മൂളുന്ന യൌവ്വനഗാഥ
(വളഞ്ഞുപുളഞ്ഞൊഴുകും.....)
ആഹാ....ഹേഹേ.... ആ..ആ....
പൂജയ്ക്കൊരുങ്ങി നില്ക്കും പൊന്നമ്പലമേട്
പൂത്താലമേന്തി നില്ക്കും പൊന്നാര്യങ്കാവ്...
നറുംമലര്ക്കുട ചൂടും പൊടിക്കടമ്പകലേ
നാണത്തില്‍ മുങ്ങിയ കന്യകയിവളേ
(നറുംമലര്ക്കുട....)
പതിവായ് പാടുന്ന പവിഴപ്പൂങ്കുരുവി
പരിഭവം പറയുന്ന കാമുകിയിവളേ..
(പതിവായ്.....)
ആഹാ....ഹേഹേ.... ആ..ആ....
പൂജയ്ക്കൊരുങ്ങി നില്ക്കും പൊന്നമ്പലമേട്
പൂത്താലമേന്തി നില്ക്കും പൊന്നാര്യങ്കാവ്
പൂവിളിപ്പാട്ടില്‍ പൂന്തെന്നല്ത്തേരില്
പൂക്കാലം വന്നു പൂക്കാലം...
ആഹാഹാ ഹാഹാഹാ