എന്റെ രാജകൊട്ടാരത്തിനു മതിലുകളില്ലാ
എന്റെ നാട്ടിലെനിക്കു വേറെ രാജാക്കളില്ലാ
മനസ്സാണെന്‍ കൊട്ടാരത്തില്‍ പൊന്നുതമ്പുരാന്
കാലമെന്റെ മാളികയില്‍ കാവല്ക്കാരന്
എന്റെ മോഹപ്പൂന്തോട്ടത്തിനു വേലികളില്ലാ
എന്റെമുന്നില്‍ വരയിടുവാനൊരുവനുമില്ലാ
നാന്നാ...... നാന്നാ.........
എന്റെ മോഹപ്പൂന്തോട്ടത്തിനു വേലികളില്ലാ
എന്റെമുന്നില്‍ വരയിടുവാനൊരുവനുമില്ലാ
നുണകേട്ടു ഭയന്നോടാന്‍ ഇടവഴിയില്ലാ എന്നും
അവര്‍ക്കായി കളയുവാന്‍ കണ്ണുനീരില്ലാ
എന്റെ രാജകൊട്ടാരത്തിനു.......
പൊയ്മുഖത്തില്‍ മുഖമൊളിയ്ക്കും ഉന്നതന്മാരേ
പുഞ്ചിരിയില്‍ വിഷം പൊതിയും നായകന്മാരേ
നാന്നാ..... നാന്നാ........
പൊയ്മുഖത്തില്‍ മുഖമൊളിയ്ക്കും ഉന്നതന്മാരേ
പുഞ്ചിരിയില്‍ വിഷം പൊതിയും നായകന്മാരേ
കടിയ്ക്കാതെ കുരയ്ക്കുന്ന നാടന്‍ നായ്ക്കള്‍ നിങ്ങള്‍
നിറയ്ക്കാതെ തുളുമ്പുന്ന മണ്‍കുടങ്ങള്‍
എന്റെ രാജകൊട്ടാരത്തിനു........