ഏതു പന്തല്‍ കണ്ടാലും അതു കല്ല്യാണപ്പന്തല്‍
ഏതു മേളം കേട്ടാലും അതു നാദസ്വരമേളം
(ഏതു പന്തല്‍....)
മുഹൂര്ത്തനാള് പുലരുവാന്‍ നേര്‍ച്ച നേരും ഹൃദയമേ
ഏതു പന്തല്‍...നിനക്ക് ഏതു പന്തല്‍ കണ്ടാലും അതു കല്ല്യാണപ്പന്തല്‍
ഏതു മേളം കേട്ടാലും അതു നാദസ്വരമേളം
ആര്പ്പുവിളിച്ചോടുന്ന പാലരുവി....നാലുമൊഴിക്കുരവയിടും നാടന്‍ കിളി...
തകിലടിച്ചു തുള്ളുന്ന തളിരിലകള്‍.......
തകിലടിച്ചു തുള്ളുന്ന തളിരിലകള്‍ തന്നനം പാടിവരും കാറ്റലകള്‍....
മുഹൂര്ത്തനാള് പുലരുവാന്‍ നേര്‍ച്ച നേരും ഹൃദയമേ
ഏതു പന്തല്‍...നിനക്ക് ഏതു പന്തല്‍ കണ്ടാലും അതു കല്ല്യാണപ്പന്തല്‍
ഏതു മേളം കേട്ടാലും അതു നാദസ്വരമേളം
അമ്പലത്തില്‍ ശംഖൊലി അലയിടുമ്പോള്‍ പന്തീരടി തൊഴുതിടയ്ക്ക പാടീടുമ്പോള്‍
മോഹമാല പീലിനീര്ക്കും പൊന്മയിലായ്...ആ...ആ....
മോഹമാല പീലിനീര്ക്കും പൊന്മയിലായ്
കണ്മുന്നില് അവനണയും ഷണ്‍മുഖനായ്....
മുഹൂര്ത്തനാള് പുലരുവാന്‍ നേര്‍ച്ച നേരും ഹൃദയമേ
ഏതു പന്തല്‍...നിനക്ക് ഏതു പന്തല്‍ കണ്ടാലും അതു കല്ല്യാണപ്പന്തല്‍
ഏതു മേളം കേട്ടാലും അതു നാദസ്വരമേളം
മുഹൂര്ത്തനാള് പുലരുവാന്‍ നേര്‍ച്ച നേരും ഹൃദയമേ
ഏതു പന്തല്‍...നിനക്ക് ഏതു പന്തല്‍ കണ്ടാലും അതു കല്ല്യാണപ്പന്തല്‍
ഏതു മേളം കേട്ടാലും അതു നാദസ്വരമേളം....