ഈയുഗം കലിയുഗം
ഇവിടെയെല്ലാം പൊയ്മുഖം
ഈയുഗം കലിയുഗം
മനുഷ്യന്‍മനുഷ്യനെ സ്നേഹിയ്ക്കുമ്പോള്‍
മനസ്സില്‍ ദൈവം ജനിയ്ക്കുന്നൂ
മനുഷ്യന് മനുഷ്യനെ വെറുക്കാന്‍ തുടങ്ങുമ്പോള്‍
മനസ്സില്‍ ദൈവം മരിയ്ക്കുന്നു
ദൈവം മരിയ്ക്കുന്നൂ
ഈയുഗം കലിയുഗം.....
കാണാത്ത വിധിയുടെ ബലിക്കല്‍പ്പുരയില്‍
കാലം മനുഷ്യനെ നടയ്ക്കുവച്ചു
മിഥ്യയാംനിഴലിനെ മിണ്ടാത്ത നിഴലിനെ
സത്യമിതേവരെ പിന്തുടര്ന്നു
വെറുതേ പിന്തുടര്ന്നൂ
ഈയുഗം കലിയുഗം.....
ആയിരം കതകുകള്‍ ആത്മാവിന് കതകുകള്‍
ആരോ പ്രവാചകര്‍ തുറന്നുതന്നൂ
നിത്യമാം പ്രകൃതിയെ നയിക്കും വെളിച്ചമേ
നീയും മനുഷ്യനും ഒന്നുചേരും
ഒരുനാള്‍ ഒന്നുചേരും
ഈയുഗം കലിയുഗം.........