കടം കൊണ്ട ജന്മം പേറി
കിതപ്പിന്റെ ഭാരം താങ്ങി
താന്തമാം ദൂരം താണ്ടും തീരാസഞ്ചാരം
മാമഴക്കാലംപോലെ...
എരിവെയില്നാളംപോലെ...
ഓര്മ്മകള്ക്കുള്ളില് നീറും നോവിന് സഞ്ചാരം
വേനലിന് തീരങ്ങള്‍ പിന്നില്‍ മായുമ്പോഴും
പാതിരാത്താരങ്ങള് കനല് പെയ്യുമ്പോഴും
(കടം)
എങ്ങുമീ ഇരുളിന്റെ പകയാര്‍ന്ന പാളം
സങ്കടനിഴലിന്റെ നിലയ്ക്കാത്ത നീളം
ഓര്‍മ്മയില്‍ ഇരുട്ടേറുന്നു...
ജീവിതം ഉരുക്കാവുന്നു...
ഓരത്തു വിറകൊള്ളും നിഴലാണു നമ്മള്
കാര്‍മ്മുകില്‍ കഴുകന്റെ ചിറകാണു നമ്മള്
കുതിക്കുന്നു പിന്നെയും കൊതിയോടെ നമ്മള്
(കടം)
യാത്രകള്‍ തീരാത്ത നോവിന് നിയോഗം
തീപ്പുക തേടുന്ന വണ്ടിന് വിയോഗം
പാതിര പടര്‍ന്നേറുന്നു...
പാപികള്‍ തനിച്ചാവുന്നു...
ഏകനായലയുന്ന മനുഷ്യന്റെ മൗനം
ഏതൊരു തീരാത്ത പകലിന്റെ ശാപം
പുനര്‍ജ്ജന്മമില്ലാത്ത മനുഷ്യന്റെ ശോകം
(കടം)