Title (Indic)അരപ്പവൻ പൊന്നു കൊണ്ടു അരയിലൊരേലസ്സു WorkVasthavam Year2006 LanguageMalayalam Credits Role Artist Music Alex Paul Performer Rimi Tomy Performer Vidhu Prathap Writer Gireesh Puthenchery LyricsMalayalamഅരപ്പവന്‍ പൊന്നുകൊണ്ട് അരയിലൊരേലസ്സ്... അകത്തമ്മയ്ക്കമ്പിളിത്തിരുമനസ്സ് കൂവളക്കണ്‍കളില്‍ വിരിയുന്നതുഷസ്സ് കുറുമൊഴിപ്പെണ്ണിന്‍ അനുരാഗത്തപസ്സ് (അരപ്പവന്‍) ചന്ദന നിറമുള്ള തൂനെറ്റിത്തടത്തിലെ കുങ്കുമരേണുക്കള്‍ കവര്‍ന്നെടുത്തും കാച്ചെണ്ണ മണമുള്ള മുടിച്ചുരുള്‍ക്കടലില്‍ മുഖം ചേര്‍ത്തുമങ്ങനെ നീയിരിക്കെ വേളിയ്ക്കു നാളെണ്ണിയെത്തുന്നുവോ വെണ്ണിലാച്ചിറകുള്ള രാപ്പാടികള്‍ (അരപ്പവന്‍) അമ്പിളിവളയിട്ട കൈവിരല്‍ത്തുമ്പിനാല്‍ അഞ്ജനം ചാര്‍ത്തുന്നൊരുഷഃസന്ധ്യയില്‍ താമരത്തിരിയിട്ട വിളക്കുപോല്‍ നില്ക്കുന്ന തളിര്‍നിലാപ്പെണ്‍കൊടി പാടുകില്ലേ ഞാനെന്റെ മോഹങ്ങള്‍ വീണയാക്കം മംഗളശ്രുതി ചേര്‍ന്നു മാറുരുമ്മാം (അരപ്പവന്‍) Englisharappavan pŏnnugŏṇḍ arayilŏrelass... agattammaykkambiḽittirumanass kūvaḽakkaṇgaḽil viriyunnaduṣass kuṟumŏḻippĕṇṇin anurāgattabass (arappavan) sandana niṟamuḽḽa tūnĕṭrittaḍattilĕ kuṅgumareṇukkaḽ kavarnnĕḍuttuṁ kāccĕṇṇa maṇamuḽḽa muḍiccuruḽkkaḍalil mukhaṁ serttumaṅṅanĕ nīyirikkĕ veḽiykku nāḽĕṇṇiyĕttunnuvo vĕṇṇilācciṟaguḽḽa rāppāḍigaḽ (arappavan) ambiḽivaḽayiṭṭa kaiviralttumbināl añjanaṁ sārttunnŏruṣaḥsandhyayil tāmarattiriyiṭṭa viḽakkubol nilkkunna taḽirnilāppĕṇgŏḍi pāḍugille ñānĕnṟĕ mohaṅṅaḽ vīṇayākkaṁ maṁgaḽaśrudi sernnu māṟurummāṁ (arappavan)