You are here

Padinelin alagaay

Title (Indic)
പതിനേഴിന്‍ അഴകായ്‌
Work
Year
Language
Credits
Role Artist
Music Johnson
Performer KS Chithra
KJ Yesudas
Writer Kaithapram

Lyrics

Malayalam

പതിനേഴിന്നഴകായ് മാറി പവിഴനിലാവ്
പതിനാലാംരാവില്‍ മുങ്ങി പ്രേമവസന്തം
നിന്‍ മേനിയെന്റെ നെഞ്ചിലൂര്‍ന്നു
നെന്മേനിവാക പൂത്തുലഞ്ഞു
തുമ്പുകെട്ടിയ മുടിയഴകില്‍
വീണലിഞ്ഞുപോയ് നിത്യസൗരഭം
(പതിനേഴിന്‍)

പാലരുവിത്തിരയിളകി തെന്നലൊഴുകി
കായാമ്പൂമിഴിയെഴുതി കാമനകള്‍
പൂത്തിലഞ്ഞിത്തണലില്‍ പൂങ്കാറ്റലഞ്ഞു മയങ്ങി
മന്ദഹാസമലരില്‍ തേന്‍‌വണ്ടു വന്നു കിണുങ്ങി
ഇരുഹൃദയങ്ങളിലൊരു മോഹാവേശം

പതിനേഴിന്നഴകായ് മാറി പവിഴനിലാവ്
പതിനാലാംരാവില്‍ മുങ്ങി പ്രേമവസന്തം
എന്‍ മേനി നിന്റെ മാറിലൂര്‍ന്നു
നെന്മേനിവാക പൂത്തുലഞ്ഞു
തുമ്പുകെട്ടിയ മുടിയഴകില്‍
വീണലിഞ്ഞുപോയ് നിത്യസൗരഭം
(പതിനേഴിന്‍)

പരിഭവമീ കവിളിണയില്‍ വീണലിഞ്ഞു
അരുതെന്നീ ചുണ്ടുകളില്‍ വിരലണഞ്ഞു
മിഴികള്‍ തമ്മിലിടഞ്ഞു അന്നെന്റെ മൗനമുലഞ്ഞു
മെയ്യണഞ്ഞനേരം കൈവളയുടഞ്ഞുപൊഴിഞ്ഞു
അതുവരെയറിയാത്തൊരു രാഗോന്മാദം

പതിനേഴിന്നഴകായ് മാറി പവിഴനിലാവ്
പതിനാലാംരാവില്‍ മുങ്ങി പ്രേമവസന്തം
എന്‍ മേനി നിന്റെ മാറിലൂര്‍ന്നു
നെന്മേനിവാക പൂത്തുലഞ്ഞു
പൊട്ടുകുത്തി മയ്യെഴുതി
തേടിയെന്നുമീ രാഗപൗരുഷം
(പതിനേഴിന്‍)

English

padineḻinnaḻagāy māṟi paviḻanilāv
padinālāṁrāvil muṅṅi premavasandaṁ
nin meniyĕnṟĕ nĕñjilūrnnu
nĕnmenivāga pūttulaññu
tumbugĕṭṭiya muḍiyaḻagil
vīṇaliññuboy nityasaurabhaṁ
(padineḻin)

pālaruvittirayiḽagi tĕnnalŏḻugi
kāyāmbūmiḻiyĕḻudi kāmanagaḽ
pūttilaññittaṇalil pūṅgāṭralaññu mayaṅṅi
mandahāsamalaril ten‌vaṇḍu vannu kiṇuṅṅi
iruhṛdayaṅṅaḽilŏru mohāveśaṁ

padineḻinnaḻagāy māṟi paviḻanilāv
padinālāṁrāvil muṅṅi premavasandaṁ
ĕn meni ninṟĕ māṟilūrnnu
nĕnmenivāga pūttulaññu
tumbugĕṭṭiya muḍiyaḻagil
vīṇaliññuboy nityasaurabhaṁ
(padineḻin)

paribhavamī kaviḽiṇayil vīṇaliññu
arudĕnnī suṇḍugaḽil viralaṇaññu
miḻigaḽ tammiliḍaññu annĕnṟĕ maunamulaññu
mĕyyaṇaññaneraṁ kaivaḽayuḍaññubŏḻiññu
aduvarĕyaṟiyāttŏru rāgonmādaṁ

padineḻinnaḻagāy māṟi paviḻanilāv
padinālāṁrāvil muṅṅi premavasandaṁ
ĕn meni ninṟĕ māṟilūrnnu
nĕnmenivāga pūttulaññu
pŏṭṭugutti mayyĕḻudi
teḍiyĕnnumī rāgabauruṣaṁ
(padineḻin)

Lyrics search