പാലാഴീതീരം കണ്ടു ഞാന്‍
സ്നേഹത്തിന്നാഴം കണ്ടു ഞാന്‍
പൂച്ചെണ്ടിനു കൈനീട്ടി പൂക്കാലം വരവേറ്റു
ഒരു സ്വര്‍ഗ്ഗാരാമം നീളേ കൈവന്നു
(പാലാഴി)
ഇത്രനാളുമെങ്ങുപോയെന്‍ സ്നേഹാര്‍ദ്രയാമമേ
ഈ മടിയില്‍ തലചായ്ക്കാന്‍ കാത്തിരുന്നതാണു ഞാന്‍
കൈത്തലങ്ങളില്‍ സാന്ത്വനം തേടുവാന്‍
കൈക്കുഞ്ഞിന് കനവോടെ കാത്തിരുന്നു ഞാന്‍
(പാലാഴി)
വെള്ളിനിലാത്തേരേറി പൊന്‍ചിങ്ങം വന്നപ്പോള്‍
ആദ്യത്തെ പൂവിളിയില്‍ അറിയാതുണര്‍ന്നു ഞാന്‍
ജന്മപുണ്യമായ് കൈവരും സ്വപ്നമായ്
തുമ്പിലയും നീര്‍ത്തിവച്ച് നോറ്റിരുന്നു ഞാന്‍
(പാലാഴി)