അന്തിക്കുടമൊത്തിരി മോന്തി അമ്പിളിമഴയിൽ മുങ്ങി ഒലുമ്പി
ചന്ദനമുകിലിൽ തൊട്ടു തലോടും ഞാൻ (2)
നാളെ ആകാശക്കുട നീർത്തി മൂവന്തിക്കവലയ്ക്കൽ
മഴവില്ലിൻ തൊപ്പിവെച്ചു നടക്കും ഞാൻ
(അന്തിക്കുടമൊത്തിരി...)
മോഹത്തിന്നതിരുണ്ടോ കനവിന്നൊരു വീടുണ്ടോ
വേലിപ്പൂവിനു മതമുണ്ടോ ഇളനീരിനു ജാതിയുണ്ടോ (2)
നീലാമ്പൽ പൂവിനു സ്വന്തം കടവുണ്ടോ
പാടും നീലാകാശക്കുരുവിക്കുഞ്ഞിനു കൊട്ടാരമുണ്ടോ
കൊട്ടാരമുണ്ടോ കൊട്ടാരമുണ്ടോ
(അന്തിക്കുടമൊത്തിരി...)
തങ്കക്കുടമൊരു കോടി കണ്ണീർക്കുടമൊരു കോടി
നിറകുടങ്ങൾ നോക്കി നിന്നാൽ ആദിത്യൻന്മാർ ഒരു കോടി (2)
എനിക്കു മാത്രം ചെമ്മാനത്തുണ്ടൊരു സൂര്യൻ
സ്നേഹം തുളുമ്പി വീഴുമൊരമ്മയുണ്ടെൻ മനസ്സിനുള്ളിൽ
മനസ്സിനുള്ളിൽ മനസ്സിനുള്ളിൽ
(അന്തിക്കുടമൊത്തിരി...)