Title (Indic)എന്‍ കണ്ണിന്റെ കടവിലടുത്താല്‍ WorkUmma Year1960 LanguageMalayalam Credits Role Artist Music MS Baburaj Performer P Leela Performer AM Raja Writer P Bhaskaran LyricsMalayalamസ്ത്രീ : എന്‍ കണ്ണിന്റെ കടവിലടുത്താല്‍ കാണുന്ന കൊട്ടാരത്തില്‍ പ്രാണന്റെ നാടുഭരിക്കണ സുല്‍ത്താനുണ്ടു് പാടിയാടി നാടുവാഴണ സുല്‍ത്താനുണ്ടു് ഒരു സുല്‍ത്താനുണ്ടു് പുരു: എന്‍ കരളിന്റെ കതകുതുറന്നാല്‍ കാണുന്ന പൂങ്കാവിങ്കല് മാണിക്ക മണിയറതന്നില് റാണിയുണ്ടു് നാണമോടെ വീണമീട്ടണ റാണിയുണ്ടു് മധുവാണിയുണ്ടു് സ്ത്രീ: മലര്‍ത്തിങ്കള്‍ വിരിയുന്ന മധുമയരാവില്‍ മാമ്പൂപൊഴിയുന്ന മകരനിലാവില്‍ (2) ഞാനെന്റെ സുല്‍ത്താനൊരു മാലനല്കീടും പൂമാല നല്കീടും .... കണ്ണിന്റെ പുരു: മടുമണം ചൊരിയുന്ന മധുരക്കിനാവില്‍ മായക്കുതിരകള്‍ വലിക്കുന്നതേരില്‍ അന്നേരം റാണിയെ ഞാന്‍ കൊണ്ടുപോയീടും ദൂരെ കൊണ്ടുപോയീടും .... കണ്ണിന്റെ സുല്‍ത്താനും റാണിയുമായി സൌന്ദര്യ സാമ്രാജ്യത്തില്‍ പൊന്താരപ്പൂക്കള് തേടി പറന്നുപോകും എന്നും പറന്നുപോകും എന്നും പറന്നു പോകും Englishstrī : ĕn kaṇṇinṟĕ kaḍavilaḍuttāl kāṇunna kŏṭṭārattil prāṇanṟĕ nāḍubharikkaṇa sulttānuṇḍu് pāḍiyāḍi nāḍuvāḻaṇa sulttānuṇḍu് ŏru sulttānuṇḍu് puru: ĕn karaḽinṟĕ kadaguduṟannāl kāṇunna pūṅgāviṅgal māṇikka maṇiyaṟadannil ṟāṇiyuṇḍu് nāṇamoḍĕ vīṇamīṭṭaṇa ṟāṇiyuṇḍu് madhuvāṇiyuṇḍu് strī: malarttiṅgaḽ viriyunna madhumayarāvil māmbūbŏḻiyunna magaranilāvil (2) ñānĕnṟĕ sulttānŏru mālanalgīḍuṁ pūmāla nalgīḍuṁ .... kaṇṇinṟĕ puru: maḍumaṇaṁ sŏriyunna madhurakkināvil māyakkudiragaḽ valikkunnaderil anneraṁ ṟāṇiyĕ ñān kŏṇḍuboyīḍuṁ dūrĕ kŏṇḍuboyīḍuṁ .... kaṇṇinṟĕ sulttānuṁ ṟāṇiyumāyi saൌndarya sāmrājyattil pŏntārappūkkaḽ teḍi paṟannuboguṁ ĕnnuṁ paṟannuboguṁ ĕnnuṁ paṟannu poguṁ