Title (Indic)അപ്പം തിന്നാന്‍ തപ്പുകൊട്ട് WorkUmma Year1960 LanguageMalayalam Credits Role Artist Music MS Baburaj Performer Jikki Writer P Bhaskaran LyricsMalayalamഅപ്പം തിന്നാന്‍ തപ്പുകൊട്ട് താമരക്കയ്യാല്‍ തപ്പുകൊട്ട് പൂവിലെ വണ്ടിനാല്‍ തപ്പിനു തംബുരു പുന്നാരം പാടീ തപ്പുകൊട്ട് അപ്പം തിന്നാന്‍ തപ്പുകൊട്ട് കിങ്ങിണികെട്ടിയ പിച്ചകം തുള്ളുമ്പോള്‍ ചേങ്ങിലമുട്ടി തപ്പുകൊട്ട് ചൂളംവിളിക്കണ കുഞ്ഞിക്കുയിലിനു താളം പിടിക്കാന്‍ തപ്പുകൊട്ട് അപ്പം തിന്നാന്‍ തപ്പുകൊട്ട്.... കയ്യില്കിടക്കണ കല്ലുവളരണ്ടും കൊഞ്ചിക്കിലുങ്ങാന് തപ്പുകൊട്ട് ചെല്ലക്കിനാവിന് ചിറകടിപോലെ മെല്ലേ മെല്ലേ തപ്പുകൊട്ട് അപ്പം തിന്നാന്‍ തപ്പുകൊട്ട്.... തപ്പും കൊട്ടിത്തരിവളയും പൊട്ടി തങ്കക്കയ്യുകള് നൊന്തുപോയാല് കയ്യില്‍ നിറച്ചും കുഞ്ഞിനുകിട്ടും കാരോലപ്പം നെയ്യപ്പം അപ്പം തിന്നാന്‍ തപ്പുകൊട്ട്.... Englishappaṁ tinnān dappugŏṭṭ tāmarakkayyāl tappugŏṭṭ pūvilĕ vaṇḍināl tappinu taṁburu punnāraṁ pāḍī tappugŏṭṭ appaṁ tinnān dappugŏṭṭ kiṅṅiṇigĕṭṭiya piccagaṁ tuḽḽumboḽ seṅṅilamuṭṭi tappugŏṭṭ sūḽaṁviḽikkaṇa kuññikkuyilinu tāḽaṁ piḍikkān dappugŏṭṭ appaṁ tinnān dappugŏṭṭ.... kayyilgiḍakkaṇa kalluvaḽaraṇḍuṁ kŏñjikkiluṅṅān dappugŏṭṭ sĕllakkināvin siṟagaḍibolĕ mĕlle mĕlle tappugŏṭṭ appaṁ tinnān dappugŏṭṭ.... tappuṁ kŏṭṭittarivaḽayuṁ pŏṭṭi taṅgakkayyugaḽ nŏnduboyāl kayyil niṟaccuṁ kuññinugiṭṭuṁ kārolappaṁ nĕyyappaṁ appaṁ tinnān dappugŏṭṭ....