പാറയിടുക്കില്‍ മണ്ണുണ്ടോ ചെമ്മണ്ണുണ്ടോ മാളോരേ
ചെമ്മണ്ണില്ല പൂവാണേ തെച്ചിപ്പൂവാണേ
(പാറയിടുക്കില്‍......)
തെച്ചിപ്പൂവില്‍ തേനുണ്ടോ മധുരത്തേനുണ്ടോ
തേനുണ്ടേ പൂമ്പൊടിയുണ്ടേ ചോണനെറുമ്പുണ്ടേ
(തെച്ചിപ്പൂവില്‍......)
മുട്ടോളം കേറീലോ ചോണനുറുമ്പ്
തട്ടീട്ടും മുട്ടീട്ടും പോണില്ലുറുമ്പ്
(തട്ടീട്ടും മുട്ടീട്ടും പോണില്ലുറുമ്പ്) -- 2
തട്ടീട്ടും മുട്ടീട്ടും....തട്ടീട്ടും മുട്ടീട്ടും
പോണില്ലുറുമ്പ്....പോണില്ലുറുമ്പ്....
നീലിമലയിലെ ചോലപ്പെണ്ണിന് പുളിയിലക്കരമുണ്ടുണ്ടോ
തുള്ളിച്ചാടും കള്ളിപ്പെണ്ണിനു ആടയുടുക്കാറായില്ല...
കുഞ്ഞിപ്പെണ്ണിനു ആടയുടുക്കാറായില്ല
ഏഴുവെളുപ്പിനു പോന്നവഴിയില്‍ ചോപ്പു പരന്നതു കണ്ടില്ലേ
കാവില്‍ രാവില്‍... തര്പ്പണമാടിയ... കുരുതിപ്പാടാണേ
കാവില്‍ രാവില്‍ തര്പ്പണമാടിയ കുരുതിപ്പാടാണേ
കള്ളത്തരം വേണ്ടാ കണ്ടാലറിഞ്ഞൂടേ.....
കുന്നുമുളച്ചതു കണ്ടില്ലേ
(കള്ളത്തരം വേണ്ടാ.....)
നാലാളറിയണ്ട മേലാളറിയണ്ട നീളെയറിയണ്ട മാളോരേ
(നാലാളറിയണ്ട.....)
നാലാളറിയട്ടെ മേലാളറിയട്ടെ നീളെയറിയട്ടെ
മിന്നു കൊളുത്തട്ടെ.....മിന്നു കൊളുത്തട്ടെ...
മിന്നു കൊളുത്തട്ടെ...
ചാടിപ്പിടിക്കട്ടെ തട്ടിപ്പറിക്കട്ടെ കെട്ടിപ്പിടിക്കട്ടെ
കീറിപ്പൊളിക്കട്ടെ പൊട്ടിമുളയ്ക്കട്ടെ മാളോരേ
പൊട്ടിമുളയ്ക്കട്ടെ മാളോരേ...പൊട്ടിമുളയ്ക്കട്ടെ മാളോരേ...
മാളോരേ.....മാളോരേ....
ഹഹഹഹ......ഹഹഹഹ....