കേളീ നളിനം വിടരുമോ
ശിശിരം പൊതിയും കുളിരില്‍ നീ
വ്രീളാ വതിയായ് ഉണരുമോ
മയങ്ങും മനസ്സിന് സരസ്സില്‍ നീ..
കേളീ നളിനം വിടരുമോ ...
നിശാ നൃത്ത സോപാനത്തില്‍
തുഷാരാര്‍ദ്ര ശില്‍പ്പം പോലെ
ഒരിക്കല്‍ ഞാന്‍ കണ്ടു നിന്നെ
ഒരു വജ്ര പുഷ്പം പോലെ
തുടുത്തുവോ തുടിച്ചുവോ
തളിര്‍ത്ത നാണം
വിടരുമോ ശിശിരം
പൊതിയും കുളിരില്‍ നീ..
വ്രീളാ വതിയായ് ഉണരുമോ
മയങ്ങും മനസ്സിന് സരസ്സില്‍ നീ
കേളീ നളിനം വിടരുമോ..
മറന്നുവോ ഹംസഗീതം
മദാലസ നൃത്ത ഗീതം
മറന്നുവോ ഹംസഗീതം
മദാലസ നൃത്ത ഗീതം
മനസ്സുണര്്ത്താന്് വന്ന
മായാ മേനകേ
ഇതാണെന്റെ പ്രേമ കുടീരം
ശതാവരി ചിത്ര കുടീരം
ഇണ ചേരും ആശ്ലേഷത്തില്‍
ഇളം മണ്ണു പൂത്ത കുടീരം
ഇവിടെ നിന് പാദസരം കിലുങ്ങുകില്ലേ
വിടരുമോ ശിശിരം
പൊതിയും കുളിരില്‍ നീ..
വ്രീളാ വതിയായ് ഉണരുമോ
മയങ്ങും മനസ്സിന് സരസ്സില്‍ നീ
കേളീ നളിനം വിടരുമോ..