മാടത്തക്കിളിപ്പെണ്ണേ മടിച്ചിക്കോതേ
പാടാൻ മറന്നതെന്തേ കൊതിച്ചിക്കോതേ
(മാടത്തക്കിളിപ്പെണ്ണേ....)
മകരത്തു മണിക്കാറ്റേ മരുതുമലക്കുളിർക്കാറ്റേ
മുടിയാട്ടം തുള്ളാനും മറന്നുപോയോ
എന്റെ കൊച്ചു പിച്ചകത്തിൻ തളിർ വായിലഞ്ചാറു
കൊച്ചരിപ്പല്ലുണ്ടായതറിഞ്ഞില്ലേ
(മാടത്തക്കിളിപ്പെണ്ണേ.....)
തേൻ ചുരന്നതറിഞ്ഞില്ലേ തെന വിളഞ്ഞതറിഞ്ഞില്ലേ
മാരൻ വന്ന് മധുരം തന്നതറിഞ്ഞില്ലേ
മനസ്സിന്റെ മണിച്ചെപ്പിൽ ഒളിപ്പിച്ച കിനാവിന്റെ
മണിമുത്തു കളവുപോയതറിഞ്ഞില്ലേ
മാടത്തക്കിളിപ്പെണ്ണേ മടിച്ചിക്കോതേ
പാടാൻ മറന്നതെന്തേ കൊതിച്ചിക്കോതേ
കൊതിച്ചിക്കോതേ..... കൊതിച്ചിക്കോതേ....