താരം തുടിച്ചു......നീലവാനം ചിരിച്ചു...മേലേ മേലേ...മേലേ മേലേ
ഭൂമി കോരിത്തരിച്ചു....തെന്നല്‍ പാടിത്തകര്‍ത്തു
നിഴലാടിത്തിമിര്‍ത്തു....താഴേ താഴേ...താഴേ താഴേ...
ആ നല്ലരാവില്‍ ആയിരം പൂക്കള്‍ ആരോമലേ നിന്റെ മേനിയില്‍ പൂത്തു
ആ കുളിര്‍മാലകള്‍ ഞാന്‍ ചാര്‍ത്തിയപ്പോള്‍ ആയിരം പതിനായിരങ്ങളായ് തീര്‍ന്നു...
ദീപം വിറച്ചു.....പ്രേമദാഹം ജ്വലിച്ചു....മേലേ മേലേ...മേലേ മേലേ
ദേഹം തേടിത്തളര്‍ന്നു....തെന്നല്‍ പാടിത്തളര്‍ന്നു...
നിഴലാടിപ്പുണര്‍ന്നു....താഴേ താഴേ...താഴേ താഴേ...
ആ ചുംബനത്തിന് ആനന്ദവര്‍ഷം അത്മപ്രിയേ നിന്റെ കണ്ണില്‍ തുളുമ്പി
ആ സ്വപ്നനീഹാരമുത്തുകള്‍ ചാര്‍ത്തി ആ രാവിലതിവര്‍ഷമായി ഞാന്‍ പെയ്തു
മേഘം തുളുമ്പി.....വര്‍ഷഗാനം തുടങ്ങി....മേലേ മേലേ...മേലേ മേലേ
ജീവനാദം വിതുമ്പി....വീണ്ടും പൂമൊട്ടു കൂമ്പി.....
ഉള്ളില്‍ പുളകം ചിലമ്പി....താഴേ താഴേ...താഴേ താഴേ...
താരം തുടിച്ചു..നീലവാനം ചിരിച്ചു...മേലേ മേലേ...മേലേ മേലേ
ഭൂമി കോരിത്തരിച്ചു....തെന്നല്‍ പാടിത്തകര്‍ത്തു
നിഴലാടിത്തിമിര്‍ത്തു....താഴേ താഴേ...താഴേ താഴേ...