ഓ...ഓ...ഓ..ഓ...
പച്ചനെല്ലിന് കതിരു കൊത്തിപ്പറക്കും
പൊന്കിളിത്തത്തേ നീ കണ്ടോ
പൊന്നാരമ്പിളി പൂവിരിഞ്ഞതു കണ്ടോ...
(പച്ചനെല്ലിന്......)
ആവണിയും വന്നേനല്ലോ....അടിവാരം പൂത്തേനല്ലോ..
ആവണിയും വന്നേനല്ലോ അടിവാരം പൂത്തേനല്ലോ
കന്നിമാര്ക്ക് പൊന്ന് നല്കാന് പൌര്‍ണ്ണമിയും ചെന്നേനല്ലോ
പൌര്‍ണ്ണമിയും ചെന്നേനല്ലോ....
പച്ചനെല്ലിന് കതിരു കൊത്തിപ്പറക്കും
പൊന്കിളിത്തത്തേ നീ കണ്ടോ
പൊന്നാരമ്പിളി പൂവിരിഞ്ഞതു കണ്ടോ...
തേവിമലേലാടി നില്ക്കും തേവതാരമയിലേ
പെണ്‍മയിലിന് കൂട്ടുവേണോ തേവതാരമയിലേ
വെളുത്തവാവിന് പാല്ക്കടലില് വെളുക്കുവോളം കൂടുമോ
നിന് ഇടയിളക്കി പാടിവരൂ നല്ലയിളം കന്നീ....
കടമ്പുനിഴല് തേടിവരൂ കാര്ത്തികപ്പൊന്മയിലേ..
ചെറുതേനും തേച്ചുതരൂ നല്ലയിളം കന്നീ...
പച്ചനെല്ലിന് കതിരു കൊത്തിപ്പറക്കും
പൊന്കിളിത്തത്തേ നീ കണ്ടോ
പൊന്നാരമ്പിളി പൂവിരിഞ്ഞതു കണ്ടോ...
ഓ...ഓ..ഓ....ഓ...