കാറ്റിന്റെ വഞ്ചിയില്‍.....ഞാറ്റുവേലപ്പെണ്ണുണ്ട്...
ഞാറ്റുവേലപ്പെണ്ണിന് കയ്യില്‍ കസ്തൂരിക്കൂട്ടുണ്ട്
കര്പ്പൂരച്ചെപ്പുണ്ട്....
കാണാത്ത തോണിയിലെ കന്നല്‍മിഴീ കല്ല്യാണീ....
കാണാത്ത തോണിയിലെ കന്നല്‍മിഴീ കല്ല്യാണീ
ഞാറ്റുപാട്ടിന്നീരടി നീ ഈണത്തില്‍ പാടാമോ....
ഈണത്തില്‍ പാടാമോ...
തത്തയ്യം തയ്യാതാനെ
തിന്തിം തിംതനതാനെ
കാവിന്റെ നടയില്‍ തൂവാന്‍ കര്പ്പൂരത്തരി തരുമോ...
കണ്മണിതന് കവിളില്‍ തൂവാന്‍ കസ്തൂരിപ്പൊടി തരുമോ...
കസ്തൂരിപ്പൊടി തരുമോ..
തത്തയ്യം തയ്യാതാനെ
തിന്തിം തിംതനതാനെ
കാവിന്റെ കൈകളില്‍ കാത്തിരുന്ന കൊടിയുണ്ട്
കാത്തിരുന്ന കൊടിയെ കാണാന്‍ പൂക്കാലം വരണൊണ്ട്