തുടിയ്ക്കൂ ഹൃദയമേ തുടിയ്ക്കൂ...
തുടുക്കൂ യുവത്വമേ തുടുക്കൂ
തുടുതുടെതുടെയൊരു പുതുവര്ഷപ്പൂ
വിടരുന്നു പൂവിടരുന്നു..
(തുടിയ്ക്കൂ ഹൃദയമേ.....)
മറന്നുപോയൊരു ദാഹം പോലെ
മരിച്ചുപോയൊരു സ്വപ്നം പോലെ
കഴിഞ്ഞ വര്‍ഷം മനസ്സിനുള്ളില്‍
കൊഴിഞ്ഞു വീഴുന്നു
പുതിയ വികാരങ്ങള്‍ അവയുടെ മീതെ
പൂപ്പന്തുരുട്ടുന്നു...
ഹാപ്പി ന്യൂഇയര്‍...ഹാപ്പി ന്യൂഇയര്‍
ഹാപ്പി ഹാപ്പി ന്യൂഇയര്‍
(തുടിയ്ക്കൂ ഹൃദയമേ....)
തിരഞ്ഞു കിട്ടിയ രത്നം പോലെ
വിരുന്നു വന്ന വികാരം പോലെ
വിടര്‍ന്ന വര്‍ഷം മനസ്സിനുള്ളില്‍
വിളക്കു വെയ്ക്കുന്നു
പുതിയ വസന്തങ്ങള്‍ അവയുടെ മുന്പില്
പൂപ്പട കൂട്ടുന്നു....
ഹാപ്പി ന്യൂഇയര്‍...ഹാപ്പി ന്യൂഇയര്‍
ഹാപ്പി ഹാപ്പി ന്യൂഇയര്‍
(തുടിയ്ക്കൂ ഹൃദയമേ....)