മിണ്ടാപ്പെണ്ണേ കിണ്ടാണ്ടം
മിറുങ്ങാപ്പെണ്ണേ കിണ്ടാണ്ടം
കിറുങ്ങിണിപ്പെണ്ണേ കിലുങ്ങിണിപ്പെണ്ണേ
കിണ്ടാണ്ടം കിറുകിണ്ടാണ്ടം കിണ്ടാണ്ടം
(മിണ്ടാപ്പെണ്ണേ.....)
ചെണ്ടേം കൊട്ടി ചെപ്പു കിലുക്കി.... ചന്തേ പോകാം...
കപ്പലണ്ടീം കണ്ണമ്പൂവും കടയോടെ കൊണ്ടു വരാം
കടയോടെ കൊണ്ടു വരാം
മിണ്ടാപ്പെണ്ണേ കിണ്ടാണ്ടം...
വള്ളിപ്പൂവന് കാട്ടിനുള്ളില്‍.....വെറകിനു പോകാം...
കമ്പും ചുള്ളീം കറ്റച്ചൂട്ടും കാടോടെ കൊണ്ടു വരാം
കാടോടെ കൊണ്ടു വരാം
മിണ്ടാപ്പെണ്ണേ കിണ്ടാണ്ടം...
വെള്ളിയുദിക്കും കുന്നുംചരുവില്.... പാലിനു പോകാം...
പാലും തേനും പഞ്ചമിയമൃതും പുഴയോടെ കൊണ്ടു വരാം
പുഴയോടെ കൊണ്ടു വരാം
മിണ്ടാപ്പെണ്ണേ കിണ്ടാണ്ടം...
പള്ളിക്കൂടം വിട്ടുവരുമ്പോള്‍.... പാലടയുണ്ണാം...
കണ്ടന് പൂച്ചയ്ക്കും കാക്കപ്പെണ്ണിനും കലത്തോടെ കട്ടു തിന്നാം
കലത്തോടെ കട്ടു തിന്നാം...
മിണ്ടാപ്പെണ്ണേ കിണ്ടാണ്ടം
മിറുങ്ങാപ്പെണ്ണേ കിണ്ടാണ്ടം
കിറുങ്ങിണിപ്പെണ്ണേ കിലുങ്ങിണിപ്പെണ്ണേ
കിണ്ടാണ്ടം കിറുകിണ്ടാണ്ടം കിണ്ടാണ്ടം
മിണ്ടാപ്പെണ്ണേ കിണ്ടാണ്ടം...
ഹ ഹ ഹ ഹ...