ചൊല്ലൂ പപ്പാ ചൊല്ലൂ പപ്പാ ചൊല്ല്
ചൊല്ലൂ മമ്മി ചൊല്ലൂ മമ്മി ചൊല്ല്
പപ്പായ്ക്ക് മമ്മിയോടോ സ്നേഹം സ്നേഹം
മമ്മിയ്ക്ക് പപ്പയോടോ സ്നേഹം സ്നേഹം സ്നേഹം
(ചൊല്ലൂ പപ്പാ....)
ചൊല്ലൂ പപ്പാ ചൊല്ലൂ പപ്പാ ചൊല്ല്
മമ്മിയുടെ നീലമുടിക്കെട്ടില്‍ പപ്പ
മല്ലികപ്പൂ നുള്ളിനുള്ളിയെറിഞ്ഞു
പപ്പാ ഞാനും കണ്ടു മമ്മി ഞാനും കണ്ടു
പുത്തിലഞ്ഞിച്ചോട്ടില്‍ തൊട്ടുതൊട്ട് തൊട്ടിരുന്ന്
മൂളിപ്പാട്ടുപാടിയതും ഞങ്ങളറിഞ്ഞു
ചൊല്ലൂ പപ്പാ ചൊല്ലൂ പപ്പാ ചൊല്ല്
മമ്മിയോട് പപ്പയെന്തോ പറഞ്ഞു മമ്മി
കമ്മലിട്ട കാതുപൊത്തി നടന്നു....
പപ്പാ ഞാനും കണ്ടു മമ്മി ഞാനും കണ്ടു
പിച്ചിവള്ളിക്കൈകളില് ചുറ്റിചുറ്റിചുറ്റി നിങ്ങള്‍
ചുമ്മാ ചുമ്മാ ചിരിച്ചതും ഞങ്ങളറിഞ്ഞു
കണ്ണുപൊത്തി കണ്ണുപൊത്തി കളിച്ചു ഞങ്ങള്‍
പന്തടിച്ചു പന്തടിച്ചു കളിച്ചു
പപ്പാ ഞാന്‍ ജയിച്ചു മമ്മി ഞാന്‍ ജയിച്ചു
സ്വര്‍ഗ്ഗവാതില്‍ പൂക്കള്‍ നെഞ്ചിനുള്ളില്‍ നുള്ളിയിട്ട്
സ്വപ്നം കണ്ട് കളിച്ചിട്ട് ഞാനും ജയിച്ചു....
(ചൊല്ലൂ പപ്പാ.....)