ഹൃദയരാഗം പകരുവാനായ്
മൃദുല ഭാവം അണിയുവാനായ്
തേനലയില്‍ വിടരും മലരായ്
പൂമഴയില്‍ ഉണരും ശ്രുതിയായ്
ഞാനെന്നും പാടാം നിന് ഗാനം..
താരാട്ടിന്നീണം മൂളും പീലിത്തിങ്കൾ ഞാന്‍...
ഹൃദയരാഗം പകരുവാനായ്
മൃദുല ഭാവം..............
കമലദളം മൂടീടും നീരാഴിത്തീരം തോറും
മാര്‍ മൂടിപ്പോകും പൂങ്കാറ്റേ
വളയണിയും മോഹത്തിന് കൂണാരപ്പൂക്കള് ചൂടി
ശൃംഗാരം മൂളും തൈക്കാറ്റേ....
മഞ്ജുമുത്തം തൂകുമ്പോള്‍ മഞ്ഞിലഞ്ഞി പൂക്കുമ്പോള്‍
വര്ണ്ണചിത്രപ്പൂക്കൂട്ടില് സ്വപ്നരാഗം തീര്‍ക്കാമോ
പൂ ചൂടുമെന്‍ ആത്മാവിലെ മോഹങ്ങളേ...ഹേ...
ഇണ തിരയും മാനോടും മഞ്ചാടിക്കാട്ടിനുള്ളില്
പയ്യാരം മൂളും പൂമൈനേ....
ഇലപൊഴിയും കാലത്തില്‍ കൌമാരപ്രായം തോറും
ഹിന്ദോളം പാടും തേന്മൈനേ...
ചന്ദനത്തൈമാസത്തില് ചന്ദ്രഹാരം ചൂടുമ്പോള്‍
പദ്മരാഗം തൂകീടും സ്വര്‍ണ്ണനാളം തീർക്കാമോ
സ്നേഹാർദ്രമെൻ ആവേശമാം ദാഹങ്ങളേ....ഹേ...
(ഹൃദയരാഗം പകരുവാനായ്....)