പണ്ടത്തെ പാട്ടിന്റെ താളം തേടും
നാട്ടുമുല്ലേ...
വണ്ടത്താന് ചുണ്ടത്തെ കിന്നാരങ്ങള്‍
കേട്ടതില്ലേ...
ഏറുമാടവും ചാടി ഞാറുപാടവും തേടി
തേരിഴഞ്ഞ പേപ്പാറമുനമ്പില്
കരങ്ങളില്‍ കരുത്തു കൊരുത്തു പന്താടവേ...
അതുകിടന്നകത്തടങ്ങള് ചാഞ്ചാടവേ...
ഒരിക്കലൊന്നടുത്തുവാ പൂന്തെന്നലേ...
മൂകഭാവങ്ങള്പേറ്റി കാക്കും വേഴാമ്പലേ
പാങ്ങെനിക്കില്ല നിന്നെപ്പോറ്റാനല്ലീ റാണി
നെഞ്ചറിഞ്ഞു തന്നാല്‍ പിന്നെയെന്തു വേണം
ജീവനുള്ള കാലം വാഴാന്‍...
നെയ്ത്തിരിത്തിറമ്പിൽ ജീവനാളമേന്തും
കല്‍വിളക്കു പൂക്കുംപോലെ...
ഊരറിഞ്ഞു ലാളിക്കും ആരാമലോലേ നിന്
ആശകൾക്കുമെന്നെന്നും എന്റെ പ്രായം...
ഒന്നായ് വാഴാന്‍ ആയെങ്കില്‍...
മാടനാടുന്ന കോലം പോലെന്‍ വ്യാമോഹങ്ങള്‍
കാടുകേറുന്നു കാറ്റാടിപ്പൂ പാറുമ്പോലെ
വ്യാഴവട്ടമാടാൻ കാലമേറെ വേണം
വാഴുവോന്റെ കന്നിപ്പെണ്ണേ...
കാലുതട്ടി വീഴുവാന്‍ കൈ തുടിക്കുവോളം
നേരമെന്തിനിമ്പത്തേരേ....
വേഗമെന്തു ചൊന്നാലും പേടി നെഞ്ചിലുണ്ടെങ്കില്
വേറെയെന്തിനാലംബം ഒന്നു ചേരാൻ....
ഭ്രാന്തം ശാന്തം ഓം ശാന്തി...
ചോദിപ്പൂ.. ചോദിച്ചാല്‍ നാണം മൂടും
കന്നി മുല്ലേ...
പൂതക്കാറ്റൂഞ്ഞാലിന് തോളത്തേറി
ആട്ടമാടൂ....
ഏറുമാടവും ചാടി ഞാറുപാടവും തേടി
തേരിഴഞ്ഞ പേപ്പാറമുനമ്പില്
കരങ്ങളില്‍ കരുത്തു കൊരുത്തു പന്താടവേ...
അതുകിടന്നകത്തടങ്ങള് ചാഞ്ചാടവേ...
ഒരിക്കലൊന്നടുത്തുവാ പൂന്തെന്നലേ...
(പണ്ടത്തെ പാട്ടിന്റെ....)