ഹേയ്....കിന്നാരം മൂളും പെണ്ണേ
ഹേ..ഹേ..കിന്നാരം മൂളും പെണ്ണേ
മന്ദാരക്കാട്ടിന്നുള്ളിൽ
സിന്ദൂരപ്പൂവും കൊണ്ടു വാ...
ഹേയ്....കിന്നാരം മൂളും പെണ്ണേ
മന്ദാരക്കാട്ടിന്നുള്ളിൽ
സിന്ദൂരപ്പൂവും കൊണ്ടു വാ...ആ..
രോമാഞ്ചത്തിന് കുമ്പിള് കൂട്ടി
ലാവണ്യത്തിന് പൂവും പൊട്ടും
ഞാനെന്നും കൊണ്ടേ വരാം...
പൂണാരത്തിന് പുളകം പൂക്കും
മോഹാലസ്യപ്പട്ടും ചാര്‍ത്തി
ഞാന്‍ നിന്റെ ചാരെ വരാം...
ചാരുതേ നീ...എന്റെ സ്വന്തം....
ചാമരംപോല്...ഞാനാടിടാം....
തൂമഞ്ഞൂറും മേലേ മാനം
താരുണ്യത്തിന് രാഗം മൂളി
തൂവല്‍ മൂടും താഴെ ഭൂമി...
സ്നേഹത്താരിന് നാളം ചൂടി
ഉള്ളിന്നുള്ളില് സ്നേഹത്തിന് പുഷ്യരാഗം പൂത്തല്ലോ
മോഹങ്ങള്‍ മുത്തം തേടും
ഏതുരാവും മുത്തുപോലെ
താളമേറും പാട്ടുപോലെ....
കരിവളപ്പൊട്ടുമായി...സരിഗമയോടെ നീ
വന്നു നീ എന്നിലെ ചൂടുതേടി കൂടാമോ...ഓ..
സിരകള്‍തോറും അടർന്നിടാം ഞാന്‍
നിളകള്‍ പാടും...സതിരുപോലെ...
തേനല്ലിപ്പൂ ചൂടും തീരം..
ലാവണ്യത്തിന് സ്മേരം ചൂടി
പൂമെയ്തോറും വാരിപ്പൂശി
നാണപ്പൂവിന് ശ്രീരാഗങ്ങള്‍...
ചെല്ലക്കാറ്റിന് ഈണത്തില്‍ ഇല്ലിക്കാടും ചാഞ്ചാടി
ദാഹങ്ങള്‍ സ്വപ്നം കാണും
ഓ...രാവു തീര്‍ക്കും രത്നമായി
രാജമല്ലിച്ചോട്ടിലായി
ഹാ...തളിരുടയാടക്കസവുകള് മൂടി
വന്നൂ ഞാന്‍ നിന്നിലെ രാഗഭാവം ചൂടാനായ്..
നിനവിലെന്നും...ചിറകിനുള്ളില്‍
കരുതിടാം ഞാന്‍....തളിരുപോലെ....
(ഹേയ്....കിന്നാരം മൂളും..)