വസന്തനിലാവെന്‍ പൂമടിയില്‍
കുഞ്ഞുപൂക്കളേ...തൊഴുതുണരൂ....
വസന്തനിലാവെന്‍ പൂമടിയില്‍ ...(2)
ആ...ആ.....ആ...ആ.....
എഴുതിരി വിളക്കിന് ...ആ...ആ..ആ...
എഴുതിരി വിളക്കിൻ ..നറുവര്ണ്ണമായി
തൊഴുമെന്‍ ഹൃദയം കൊടിമരമായി
ശംഖനാദമോടെ....ആ...ആ..ആ...
ശംഖനാദമോടെ.......തിരുമംഗളങ്ങള് കേട്ടു...
ദേവദാരുത്തേരില് പകലുത്സവം തുടങ്ങി....
മാനവില്ലിലൂര്ന്നിറങ്ങി താരകങ്ങള്‍
ചിരിമണിച്ചിലമ്പൊലിയായ്
വസന്തനിലാവെന്‍ പൂമടിയില്‍
കളിപ്പന്തലൊരുങ്ങീ...തോരണമാടി
ദശപുഷ്പമൊരുങ്ങീ..ദ്വാദശിയായി..
കോടി ചാര്‍ത്തി നില്പൂ....ആ...ആ...ആ...
കോടി ചാര്‍ത്തി നില്പൂ...അമ്മ കോടി ജന്മമായി
ദേവവീണ മീട്ടി അച്ഛനേതു പൂർവ്വപുണ്യം
കണ്മയങ്ങി കാത്തുനിന്നു
കര്‍ണ്ണികാരം കതിരിട്ട വയല്‍ വരമ്പില്‍ .....
(വസന്തനിലാവെന്‍ ....)