ഇഷ്ടക്കാരിക്കു്....ഇഷ്ടപ്പെട്ടു....
ഇഷ്ടക്കാരിക്കു്....ഇഷ്ടപ്പെട്ടു....
ഇഷ്ടക്കാരിക്കിഷ്ട്ടപ്പെട്ടു..ഇഷ്ടപ്പെട്ടു....ഇഷ്ടപ്പെട്ടു....
ഇഷ്ടക്കാരിക്കിഷ്ട്ടപ്പെട്ടൊരു പാട്ടു്
അതു തൊട്ടാവാടിത്തത്തമ്മയ്ക്കും കൂട്ടു്...(ഇഷ്ടക്കാരി...)
എങ്ങു നീ പോകിലും എന്റെ ഗാനം പിന്‍പേ വരും
ഉള്ളിലും ഉണര്‍വ്വിലും എന്നും കൂടെ നില്ക്കും
ഒരു മുറ്റത്തായ് മൊട്ടിട്ട പൂവെല്ലാം ചൊല്ലുന്നൂ
ഇഷ്ടക്കാരിക്കിഷ്ടപ്പെട്ടൊരു പാട്ടു്
അതു തൊട്ടാവാടിത്തത്തമ്മയ്ക്കും കൂട്ടു്..
മിന്നല്നൂലില് തെന്നല്‍ കോര്‍ക്കും പൂവോ
നീ മാനത്തൂടെ പാഞ്ഞോടിക്കും ഗാനം
മാരിത്തുള്ളിത്തുമ്പത്തട്ടിൽ ചാരും
ഒരു മാടപ്രാവിന് മാറില്‍ തത്തും താളം
ആകാശം ദൂരേ...പോരാമോ കൂടേ...(2)
പൊന്നമ്പിളീ....പൂവമ്പിളീ...
വിണ്മേടയില് നീ വന്ന നാള്
പൂ പാടും..പുഴ പാടും
പൂപ്പാട്ടിന്‍ ഇഷ്ട ഗാനം.....
ഇഷ്ടക്കാരിക്കിഷ്ടപ്പെട്ടൊരു പാട്ടു്
അതു തൊട്ടാവാടിത്തത്തമ്മയ്ക്കും കൂട്ടു്.....(2)
കാതില്‍ മെല്ലെ ചൊല്ലിച്ചൊല്ലിത്തായോ
കാറ്റിന് കാവല്ക്കൂട്ടിന് വാതില്‍ ചാരിച്ചാരി
താളംതട്ടിത്താരാട്ടുമ്പോള് ഉള്ളില്‍
കുഞ്ഞോളം പോലിന്നൂഞ്ഞാലാടും മോഹം
പൊൽത്താലം പോലെ..പൂപ്പാടം കാണാം (2)
കാണാനിഷ്ടം കണ്ടാലിഷ്ടം
ഒന്നിച്ചൊന്നായ് ചേരാനിഷ്ടം
ഇഷ്ടങ്ങളെമ്പാടും..ഇഷ്ടങ്ങള്‍ നിന്നോടെന്റെ...
(ഇഷ്ടക്കാരിക്കിഷ്ടപ്പെട്ടൊരു......)