സ്നേഹം കൊണ്ടൊരു സ്വര്‍ഗ്ഗം തീര്‍ക്കാം
സഖി നീ വരുമെങ്കില്‍....മൈ ലവ്..മൈ ലവ്..
മധുരത്താല്‍ മണിമാളിക പണിയാം
മധു നീ തരുമെങ്കില്‍....മൈ ലവ്..മൈ ലവ്..
സ്നേഹം കൊണ്ടൊരു സ്വര്‍ഗ്ഗം തീര്‍ക്കാം
സഖി നീ വരുമെങ്കില്‍
മധുരത്താല്‍ മണിമാളിക പണിയാം
മധു നീ തരുമെങ്കില്‍.
ഏതു ജന്മം മുതലേ നമ്മള് സഹയാത്രികരായ്
ഏതു പൊന്നിന് പാശത്താല് നാം ബന്ധിതരായ്
വരു പ്രേയസീ....കുളിര്‍ത്തെന്നലായ്
പ്രിയ മാനസാ...മധുമാരിയായ്
സ്നേഹം കൊണ്ടൊരു സ്വര്‍ഗ്ഗം തീര്‍ക്കാം
സഖി നീ വരുമെങ്കില്‍
മധുരത്താല്‍ മണിമാളിക പണിയാം
മധു നീ തരുമെങ്കില്‍.
കളകള സ്വരമായ് സുന്ദരി നീയെന്‍ ചാരത്തുണ്ടെങ്കില്
കളകള സ്വരമായ് സുന്ദരി നീയെന്‍ ചാരത്തുണ്ടെങ്കില്
മാനസ വീണയില്‍ മധുരിതമാം നവനാദമുണര്ന്നേനെ
വരു പ്രേയസീ....കുളിര്‍ത്തെന്നലായ്
പ്രിയ മാനസാ...മധുമാരിയായ്
സ്നേഹം കൊണ്ടൊരു സ്വര്‍ഗ്ഗം തീര്‍ക്കാം
സഖി നീ വരുമെങ്കില്‍
മധുരത്താല്‍ മണിമാളിക പണിയാം
മധു നീ തരുമെങ്കില്‍...
മൈ ലവ്..മൈ ലവ്....
അരിയൊരു ചിരിയും തൂകി പ്രിയനെന്നരികത്തുണ്ടെങ്കില്
അതുമതി ജീവിതം ശോഭിതമായ് നാം എന്നും കണ്ടെങ്കില്‍
വരു പ്രേയസീ....കുളിര്‍ത്തെന്നലായ്
പ്രിയ മാനസാ...മധുമാരിയായ്...
സ്നേഹം കൊണ്ടൊരു സ്വര്‍ഗ്ഗം തീര്‍ക്കാം
സഖി നീ വരുമെങ്കില്‍
മധുരത്താല്‍ മണിമാളിക പണിയാം
മധു നീ തരുമെങ്കില്‍...
ഏതു ജന്മം മുതലേ നമ്മള് സഹയാത്രികരായ്
ഏതു പൊന്നിന് പാശത്താല് നാം ബന്ധിതരായ്
വരു പ്രേയസീ....കുളിര്‍ത്തെന്നലായ്
പ്രിയ മാനസാ...മധുമാരിയായ്
(സ്നേഹം കൊണ്ടൊരു...)