You are here

Oru svapna

Title (Indic)
ഒരു സ്വപ്ന
Work
Year
Language
Credits
Role Artist
Music Bennett
Veetrag
Performer Ranjini Jose
Sruthy
Jyotsna
Writer Rafeeq Ahamed

Lyrics

Malayalam

ഒരു സ്വപ്നച്ചിറകിലേറി ആകാശം ചുറ്റാം
മണിമേഘപ്പീലി ചൂടി മഴനൃത്തം ചെയ്യാം
ഒരു സ്വപ്നച്ചിറകിലേറി ആകാശം ചുറ്റാം
മണിമേഘപ്പീലി ചൂടി മഴനൃത്തം ചെയ്യാം
താഴത്തു ചായുന്നൂ വാനം
താരങ്ങള്‍ ചുംബിപ്പൂ തീരം
പൂവായ പൂവെല്ലാം പൂക്കുന്നു
ഒരു മിന്നല്‍ക്കൊടി പോലെ ഒളി വീശിപ്പോകാം
ഒരു സ്വപ്നച്ചിറകിലേറി ആകാശം ചുറ്റാം
മണിമേഘപ്പീലി ചൂടി മഴനൃത്തം ചെയ്യാം

കൂടെയെത്താമോ...ഓടിയെത്താമോ..നീര്‍മണിത്തെന്നലേ....
കൂടെയെത്താമോ...ഓടിയെത്താമോ..നീര്‍മണിത്തെന്നലേ...
ഒന്നു തൊട്ടോട്ടെ ..തെല്ലു നിന്നാട്ടെ..മിന്നല്‍ക്കന്യകളേ...
ഒരു പൂമ്പട്ടു കൂടിന്റെ വാതില്‍ തുറന്നിനി
പൂമ്പാറ്റയായ്‌ പാറിടാം........
ഒരു സ്വപ്നച്ചിറകിലേറി ആകാശം ചുറ്റാം
മണിമേഘപ്പീലി ചൂടി മഴനൃത്തം ചെയ്യാം

ഇന്നിതാ നമ്മള്‍ വീണ്ടെടുക്കുന്നു..ഭൂമിതന്‍ യൌവ്വനം
ഉള്ളിനുള്ളില്‍ നാം ചെന്നു ചേരുന്നു..ആദിമാരണ്യകം
ഒരു പൊന്‍ പട്ടു ചൂടിയ പൂവാകപോലെ ഈ സ്വപ്നതീരങ്ങളില്‍
(ഒരു സ്വപ്നച്ചിറകിലേറി....)

English

ŏru svapnacciṟagileṟi āgāśaṁ suṭrāṁ
maṇimeghappīli sūḍi maḻanṛttaṁ sĕyyāṁ
ŏru svapnacciṟagileṟi āgāśaṁ suṭrāṁ
maṇimeghappīli sūḍi maḻanṛttaṁ sĕyyāṁ
tāḻattu sāyunnū vānaṁ
tāraṅṅaḽ suṁbippū tīraṁ
pūvāya pūvĕllāṁ pūkkunnu
ŏru minnalkkŏḍi polĕ ŏḽi vīśippogāṁ
ŏru svapnacciṟagileṟi āgāśaṁ suṭrāṁ
maṇimeghappīli sūḍi maḻanṛttaṁ sĕyyāṁ

kūḍĕyĕttāmo...oḍiyĕttāmo..nīrmaṇittĕnnale....
kūḍĕyĕttāmo...oḍiyĕttāmo..nīrmaṇittĕnnale...
ŏnnu tŏṭṭoṭṭĕ ..tĕllu ninnāṭṭĕ..minnalkkanyagaḽe...
ŏru pūmbaṭṭu kūḍinṟĕ vādil tuṟannini
pūmbāṭrayāy‌ pāṟiḍāṁ........
ŏru svapnacciṟagileṟi āgāśaṁ suṭrāṁ
maṇimeghappīli sūḍi maḻanṛttaṁ sĕyyāṁ

innidā nammaḽ vīṇḍĕḍukkunnu..bhūmidan yaൌvvanaṁ
uḽḽinuḽḽil nāṁ sĕnnu serunnu..ādimāraṇyagaṁ
ŏru pŏn paṭṭu sūḍiya pūvāgabolĕ ī svapnadīraṅṅaḽil
(ŏru svapnacciṟagileṟi....)

Lyrics search