വെള്ളിയാഴ്ച്ച നാൾ ചന്ദ്രനെ കാണ്ടാൽ
വെളുക്കുവോളം വിരുന്നു
വിരുന്ന് പ്രേമവിരുന്ന്
വീഞ്ഞിൽ മുക്കിയ വിരുന്ന്
മേലേ മാനം താഴെ ഭൂമിയും
പാനപാത്രങ്ങൾ നീട്ടുമ്പോൾ
എന്നിൽ മാദക ലഹരിയുണർത്താൻ
എന്തേ എന്തേ നാണം ഏയ്
എന്തിത്ര നാണം
ലലലാ ലലലാ
( വെള്ളിയാഴ്ച...)
ചുണ്ടും ഗ്ലാസ്സും വണ്ടും പൂക്കളും
ചുംബനങ്ങൾ പകരുമ്പോൾ
എന്റെ കിനാവിൻ മാറിൽ മയങ്ങാൻ
എന്തേ എന്തേ നാണം ഏയ്
എന്തിത്ര നാണം
ലലലാ ലലലാ
( വെള്ളിയാഴ്ച...)