മല്ലികേ മല്ലികേ മാലതീ മല്ലികേ
വന്നുവോ വന്നുവോ വസന്തസേനന് വന്നുവോ?
നീവിരിച്ച പുഷ്പശയ്യ ചുളിഞ്ഞുവല്ലോ
നീനിറച്ച പാനഭാജനം ഒഴിഞ്ഞുവല്ലോ
കാറ്റുകേട്ടൂ കിളികള്‍ കേട്ടൂ കാട്ടുമല്ലികേ നീ
കാത്തിരുന്ന കാമുകന്റെ കാല്‍പ്പെരുമാറ്റം
ഓ....ഓ.....ഓ....
മല്ലികേ മല്ലികേ.........
നീയുടുത്ത പട്ടുചേല മുഷിഞ്ഞുവല്ലോ
നീ അണിഞ്ഞ മുത്തുമാല കൊഴിഞ്ഞുവല്ലോ
കാടുകണ്ടു പുഴകള്‍ കണ്ടു കന്നിമല്ലികേ നീ
കാമുകനെ കയ്യിലാക്കിയ മോഹിനിയാട്ടം
ഓ....ഓ.....ഓ.....
മല്ലികേ മല്ലികേ...........