രഹസ്യം ഇതുരഹസ്യം
അനുരാഗകഥയിലെ ഒരുനായികയുടെ
രഹസ്യം പ്രേമരഹസ്യം
(രഹസ്യം....)
ഒരുനാള്‍ ഹായ് ഹായ് ഹായ് ഹായ് ഹായ്
ഒരുനാള്‍ അന്നൊരുനാള്‍
കാറ്റുവന്നൊരുമ്മകൊടുത്തൂ
കാട്ടുപൂവിന് കവിളുതുടുത്തൂ
ആ പൂവെടുത്തവളൊളിച്ചുവച്ചൂ
കാമുകന് വന്നതു കണ്ടുപിടിച്ചൂ
കാമുകി പൊട്ടിച്ചിരിച്ചൂ
ആ ചിരി ചിറകുവിതിര്‍ത്തപ്പോള്‍
ആദ്യത്തെ പൂക്കാലമുണ്ടായീ
(രഹസ്യം...)
ഒരുനാള്‍ ഹായ് ഹായ് ഹായ് ഹായ് ഹായ്
ഒരു നാള് പിന്നൊരുനാള്‍
കന്നിരാത്രി കതകുതുറന്നു
മണ്ണിലാകെ കുളിരുപടര്ന്നു
ആ കുളിരെടുത്തവളൊളിച്ചു വച്ചു
കാമുകന് വന്നതു പങ്കിട്ടെടുത്തു
കാമുകി കോരിത്തരിച്ചൂ
ആ കുളിരമൃതു ചൊരിഞ്ഞപ്പോള്‍
ആദ്യത്തെ പൂനിലാവുണ്ടായീ
(രഹസ്യം...)