നീലാംബരമേ....താരാപഥമേ....
ഭൂമിയില്‍ ഞങ്ങള്‍ക്കു ദുഃഖങ്ങള്‍ നല്കിയ
ദൈവമിപ്പൊഴും അവിടെയുണ്ടോ...
അവിടെയുണ്ടോ...
വെള്ളിച്ചൂരലും ചുഴറ്റി...
വെള്ളത്താടിയും പറത്തി....
നക്ഷത്രപ്പളുങ്കുകള്‍ പാകിയ വഴിയില്‍
നടക്കാനിറങ്ങാറുണ്ടോ....ദൈവം
നടക്കാനിറങ്ങാറുണ്ടോ.....
കണ്ണീരിവിടെ കടലായി....ഞങ്ങള്‍
കണ്ടിട്ടൊരുപാടു നാളായി......
(..നീലാംബരമേ..)
എല്ലാ പൂക്കളും വിടര്‍ത്തി....
എല്ലാ മോഹവും ഉണര്‍ത്തി...
കര്‍പ്പൂരവിളക്കുമായ് നില്ക്കുന്ന ഞങ്ങളെ
കടക്കണ്ണെറിയാറുണ്ടോ......ദൈവം
കടക്കണ്ണെറിയാറുണ്ടോ...
കണ്ണീരിവിടെ കടലായി....ഞങ്ങള്‍
കണ്ടിട്ടൊരുപാടു നാളായി......
(നീലാംബരമേ..)