മംഗലയാതിര രാത്രി നിന്‍പുകള്‍ പാടുന്നിതാ -സു
മംഗലിമാര് തിരുവാതിര നടനമാടി
അമ്പിളിക്കല ചൂടുന്ന തമ്പുരാന്റെ തിരുമാറില്
അന്‍പാര്‍ന്നു ഭഗവതി മാലയുമിട്ടു
കണ്ണിണതെല്ലിട കൂമ്പി കൈകൂപ്പി ദേവിയും
മുക്കണ്ണന്റെ മുന്നില്‍ നിന്നാള് വിഗ്രഹം പോലെ
ഉള്‍പ്പുളകമാര്‍ന്നു ദേവന് തൃക്കരത്താല്‍ പുല്കിയപ്പോള്
ഉല്പ്പലനേത്രങ്ങള് ലജ്ജാമുദ്രിതമായി
ഏഴുകടല്‍ തുടികൊട്ടി ഏണാങ്ക സ്തുതി തോറ്റി
ഏഴിലം പാലകള്‍ പൂത്തു ഭൂമിതളിര്ത്തു
മംഗലയാതിര രാത്രി നിന്‍പുകള്‍ പാടുന്നിതാ -സു
മംഗലിമാര് തിരുവാതിര നടനമാടി