കിളി ചിലച്ചു കിലുകിലെ കൈവള ചിരിച്ചു
കളമൊഴീ നിന് കയ്യിലൊരു കുളിരുമ്മ വച്ചു
കിളി ചിലച്ചു കിലുകിലെ കൈവള ചിരിച്ചു
കളമൊഴീ നിന് കയ്യിലൊരു കുളിരുമ്മ വച്ചു
കതിര് ചൂടും പുന്നെല്ലിന്‍ മര്‍മ്മരമോ
കരളിലെ പുളകത്തിന്‍ മൃദു മന്ത്രമോ
മധുര മൊഴീ കാതോര്‍ത്തു നീ നുകര്‍ന്നു
ഇതിലെ വാ നിലാവേ നീ ഇതിലെ വരൂ
ഇവളെ നിന് പൂക്കളാല്‍ അലങ്കരിക്കൂ
കിളി ചിലച്ചു കിലുകിലെ കൈവള ചിരിച്ചു
കളമൊഴീ നിന് കയ്യിലൊരു കുളിരുമ്മ വച്ചു
ഒരു സുഖ നിമിഷത്തിന് നറു മണമോ
അതിലൂറും നിര്‍വൃതി തേന്‍ കണമോ
പ്രിയ മൊഴീ നിന് ആത്മാവില്‍ നിറഞ്ഞു നിന്നു
ഇതിലെ വാ തെന്നലേ നീ ഇതിലെ വരൂ
ഇവളെ നിന് മുത്തുകളാല്‍ അലങ്കരിക്കൂ
കിളി ചിലച്ചു