പുഷ്പോത്സവപ്പന്തലിനുള്ളിലെ പത്മലേഖേ
നിന്റെ യൌവ്വനം ലഹരികള്‍ പതയും മുന്തിരിക്കിണ്ണം
പുഷ്പോത്സവപ്പന്തലിനുള്ളിലെ പത്മലേഖേ....
എന്റെ ചുണ്ടുകള്‍ ചിറകുവിടര്‍ത്തും സ്വര്ണ്ണഭൃംഗങ്ങള്
നിന് വികാരമദിരയില് നീന്തും നിത്യദാഹങ്ങള്
ഹൃദയകേസരം വിടര്‍ത്തൂ നിന്റെ
ഇതളുകള്‍ക്കുള്ളില്‍ നീ പൊതിയൂ...നീ പൊതിയൂ...
(പുഷ്പോത്സവപ്പന്തലിനുള്ളിലെ.....)
മഞ്ഞുടുക്കുമീ മരതകദ്വീപിന് മൌനതീരത്തില്
എന്‍ വിമാനമൊഴുകിയടുത്തു നിന്നെയും തേടി
പ്രണയഭിക്ഷ നീ നല്‍കൂ എന്റെ
പ്രമദവനത്തില്‍ നീയും വരൂ....നീയും വരൂ....
പുഷ്പോത്സവപ്പന്തലിനുള്ളിലെ പത്മലേഖേ...