നൈറ്റ് ഈസ് യങ്ങ്, ഔവര്‍ ലൈഫ് ഈസ് യങ്ങ്
മൈ ബോയ്ഫ്രണ്ട്, മൈ ബോയ്ഫ്രണ്ട്
യൂ കം ടു മീ, യൂ കം ടു മീ....
(നൈറ്റ് ഇസ് യങ്ങ്.....)
യൂ കം ടു മീ...
നൈലോണ്‍ വിളക്കുകള്‍ മന്ദഹസിക്കും നഗരനിരത്തുകളില്‍
ചിറകുള്ള മെയ്യുകള്‍ തമ്മിലുരുമ്മിക്കൊണ്ടൊരുമിച്ചു പറക്കാന്‍ വരൂ
പുതുമഞ്ഞു തുളുമ്പുന്ന പുഷ്പങ്ങള്‍ വിടരുന്ന
പുല്ത്തക്കിടികളില് കിടക്കാന്‍ വരൂ.....
(നൈറ്റ് ഈസ് യങ്ങ്.....)
നര്‍ത്തകിമാരുടെ ദാഹങ്ങളുതിരും നിശാസദസ്സുകളില്
ഒഴുകുന്ന പാട്ടിന്റെ ഓരോ ലഹരിയും ഒരുമിച്ചു രസിക്കാന്‍ വരൂ
പുതുരക്തം തുളുമ്പുന്ന യൌവ്വനാവേശങ്ങള്
പുല്‍കിപ്പുല്‍കി നടക്കാന്‍ വരൂ....
(നൈറ്റ് ഈസ് യങ്ങ്.......)