കാലത്തെ മഞ്ഞുകൊണ്ടു കല്ലുവെച്ച കമ്മലു തീര്‍ക്കും
കന്നിയിളം കറുകം പൂവേ പൂവേ
നാളത്തെ കല്യാണത്തിനു നാലുനിലപ്പന്തലുമേയാന്
നീകൂടെ പോരെടി പൂവേ നിലം പൂവേ
കതിര്മണ്ഡപമലങ്കരിക്കാന് കൌസ്തുഭാംബരമുണ്ടാകും
മണ്ഡപത്തില്‍ വെള്ളവിരിക്കാന് മഞ്ജരീലതയുണ്ടാകും
കയ്യിലഷ്ടമംഗല്യവുമായ് മെയ്യില്‍ നിത്യ രോമാഞ്ചവുമായ്
നാളെയെന്റെ ലജ്ജ പുതിയൊരു വേളിപ്പെണ്ണാകും
കൊതിക്കും ഞാന്‍ നോക്കിനോക്കി കൊതിക്കും...
അഹഹാ.....അഹഹാ....ആ
(കാലത്തെ...)
മണിമച്ചക വിതാനമാകാന് മഞ്ജുചന്ദ്രികയുണ്ടാകും
മഞ്ചമാകെ കവിതകുറിക്കാന്‍ മല്ലികാര്ജ്ജുനനുണ്ടാകും
സ്വപ്നമായ സ്വപ്നം മുഴുവന്‍ സ്വര്‍ഗ്ഗമായ് നിര്വൃതിയോടേ
നാളെയെന്റെ ദാഹം പുതിയൊരു നാണപ്പൂവാകും
ചിരിക്കും ഞാന്‍ നോക്കിനോക്കി ചിരിക്കും
ആഹാഹാ...ആഹഹാ....ആ.....
(കാലത്തെ...)
kaalathe manju kondu kalluvecha kammalu theerkkum