നീലമുകിലുകള്‍ കാവല്‍ നില്ക്കും
വാനരാജധാനിയില്
മാരിമുകിലുകള്‍ വേലികെട്ടും
മല്ലികപ്പൂവാടിയില്
വാവുനാളില്‍ പാറിവന്നൊരു
പാതിരാക്കിളിയെങ്ങുപോയ്
മൂടല്‍മഞ്ഞില്‍ മൂളിയെത്തിയ
പൂമരക്കിളി എങ്ങു പോയ്
എങ്ങു പോയ് കിളി എങ്ങു പോയ്
അമ്പിളിക്കിളി എങ്ങു പോയ്
പാതിരാവിന് ചെമ്പകത്തില്‍ പാട്ടുപാടിയ പൈങ്കിളി
മൂടല്മഞ്ഞിന് മുല്ലക്കുടിലില്‍ കൂടുകൂട്ടിയ സുന്ദരി
താരകത്തിന് മുന്തിരിക്കുല കൊത്താതെങ്ങോ പോയല്ലോ
കൂരിരുളില്‍ വേടനെക്കണ്ടു കൂടും വിട്ടു പോയല്ലോ
എങ്ങു പോയ് കിളി എങ്ങു പോയ്
അമ്പിളിക്കിളി എങ്ങു പോയ് (നീലമുകിലുകള്‍ )