കാറ്റേ വാ പൂങ്കാറ്റേ വാ
വാവാ വാവാ വാവാവോ
പഞ്ചാരക്കുട്ടനു പങ്ക വലിയ്ക്കുവാന്‍
മഞ്ചാടിക്കുന്നിലെ കാറ്റേ വാ.
കാറ്റേ വാ പൂങ്കാറ്റേ വാ
കാതില്‍ കഥയൊന്നു ചൊല്ലാന്‍ വാ
കാതില്‍ കഥയൊന്നു ചൊല്ലാന്‍ വാ (പഞ്ചാര)
കാലത്തെ ഉണ്ണി എണീയ്ക്കേണം -കുഞ്ഞി
കാല്‍മുട്ടു കുത്തി കളിയ്ക്കേണം.
അച്ഛന്റെ കാലടിപ്പാടുകള്‍ നോക്കി നീ
പിച്ച നടന്നു കളിയ്ക്കേണം (പഞ്ചാര)
നേരിന്റെ വഴിയില്‍ നടക്കേണം നീ
പാരിനു തുണയായ് തീരേണം.
നന്മ തന് മുളപോലെ വളരേണം നീ
അമ്മയ്ക്കു പൊന്‍ കണിയാകേണം. (പഞ്ചാര)